Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മികച്ച ജോലിവേണോ? ആഗസ്റ്റ് 19 ന്മെഗാ തൊഴിൽ മേള പ്രവേശനം ഫ്രീ...ആയിരക്കണക്കിന് തൊഴിൽ അവസരം

16 AUGUST 2023 05:23 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആഗസ്റ്റ് 19 ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  നടത്തുന്ന നിയുക്തി മെഗാ തൊഴിൽ മേളയിൽ നൂറിനടുത്തു കമ്പനികൾ കൈ നിറയെ തൊഴിലുമായി എത്തുന്നു . പത്തം ക്‌ളാസ് പാസ്സായവർ മുതൽ ഉന്നത വിദ്യാഭ്യാസമുളവർക്ക് വരെ ഈ തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി പങ്കുചേരാം . ഒരു തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ കമ്പനികളിൽ ഏതിലെങ്കിലും നിങ്ങളുടെ യോഗ്യതയ്ക്ക് ഇണങ്ങിയ ഒരു ജോലി കണ്ടെത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല . യഥാർത്ഥത്തിൽ ഒരു തൊഴിൽ പൂരം തന്നെയാണ് നിയുക്തി തൊഴിൽ മേളയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് : തിരുവനന്തപുരം ഒരുക്കിയിരിക്കുന്നത്

 

 


 
വിദ്യാസമ്പന്നർക്കും സാധാരണക്കാർക്കും ജോലി നൽകുക എന്നതാണ്   സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരള സർക്കാരിന്റെ കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് നടത്തുന്ന ജോബ് ഫെസ്റ്റുകളാണ് നിയുക്തി.



   ഇതിലേക്കായി പ്രമുഖരായ ദേശീയ അന്തർദേശീയ സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ഈ പരിപാടിക്ക് 2023 ആഗസ്റ്റ് 19 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു. ഈ തൊഴിൽ മേളയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു.

 

 



ഈ ജോബ് ഫെയറിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളായ Kims Health Care Management Limited, Xylem, Pothys, Jos Alukkas, Gokulam Grand Turtle on the Beach, Marikar Motors Limited, Pioneer Bajaj Ltd, Trinity Skill Works, Transorze Solution Pvt Ltd, Malabar Express (Print & Digital Media Co.) ഉൾപ്പെടെയുള്ള 60 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട് .

 SSLC, Plus two, Degree, PG, ITI/Diploma, B-Tech, MBA, Hotel Management, Paramedical തുടങ്ങിയ യോഗ്യതകാലുള്ളവർക്കെല്ലാം അനുയോജ്യമായ  ധാരാളം അവസരങ്ങൾ മേളയിൽ ലഭ്യമാണ് . പങ്കെടുക്കുന്നതിനായി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19 ശനിയാഴ്ച പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ സ്പോട് അഡ്മിഷൻ ഉണ്ട് ..ഇനി തിരക്ക് കുറയ്ക്കുന്നതിനായി   www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് ഡിസ്ക്രിപ്റ്റിനിൽ കൊടുത്തിട്ടുണ്ട്.

 



രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അഡ്‌മിഷൻ ടിക്കറ്റുമായി  ആഗസ്റ്റ് 19 ശനിയാഴ്‌ച   തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് - ൽ ബയോഡാറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരേണ്ടതാണ്.എത്തിച്ചേരേണ്ട സമയം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.  ഹാൾ ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിൽ  ക്യാമ്പസിനുള്ളിൽ പ്രവേശിക്കുകയാണെങ്കിൽ കാത്തു നിപ്പ് ഒഴിവാക്കാനാകും . മെഗാ ജോ ഫെസ്റ്റ് ആയതിനാൽ ധാരാളം പേര് എത്താൻ സാധ്യതയുണ്ട് . അതിനാൽ തന്നെ നിങ്ങളുടെ ഊഴം ഉറപ്പിക്കാൻ പ്രീ ബുക്കിങ്ങിലൂടെ സാധിക്കും . അതില്ലാത്തവരും വിഷമിക്കേണ്ടതില്ല , ഒരു നല്ല തൊഴിൽ ലഭിക്കുന്നതിനായി കുറച്ചു നേരം ചെലവഴിക്കുന്നതും നഷ്ടമാല്ലല്ലോ . തിരുവന്തപുരതുകാർക്ക് മാത്രമല്ല തിരുവനന്തപുരത്തു ജോലി ആഗ്രഹിക്കുന്ന എല്ലാ ജില്ലക്കാർക്കും ആഗസ്റ്റ് 19 ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് സ്വാഗതം . മെച്ചപ്പെട്ട ഒരു തൊഴിൽ എന്ന നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കാൻ ഈ ജോബ് ഫെസ്റ്റിലൂടെ നിങ്ങൾക്ക്  സാധിക്കട്ടെ ..ഉദ്യോഗാർത്ഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാകും.

 

 


 കൂടുതൽ വിവരങ്ങൾക്ക് 0471-2741713, 0471-2992609 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ തൊഴിൽ മേളയെ കുറിച്ചുള്ള വിവരങ്ങൾ തൊഴിൽ ജാലകത്തിനു തന്നത്  District Employment Officer
District Employment എക്സ്ചേഞ്ച്,Thiruvananthapuram ആണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്ക്  ക്ലിക്ക് ചെയ്തത്തിനു ശേഷം കിട്ടുന്ന  User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ അയയ്ക്കാൻ ശ്രമിക്കു.. .100 ൽ പരം വളരെ മികച്ച  കമ്പനികളാണ്   ജോബ്‌ഫെസ്റ്റിൽ പങ്കെടുക്കുന്നത് . ഒരു നല്ല അവസരം പാഴാക്കിക്കളയരുത്..നിങ്ങളുടെ സംശയങ്ങൾക്ക്  0471-2741713, 0471-2992609 എന്ന നമ്പറുകളിൽ വിളിച്ചാൽ മറുപടി കിട്ടും

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends