Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അരാംകോയില്‍ ജോലി .. എങ്ങനെ അപേക്ഷിക്കാം? കടക്കേണ്ടത് ആറ് ഘട്ടങ്ങൾ..ശമ്പളം ലക്ഷങ്ങൾ

18 AUGUST 2023 06:31 PM IST
മലയാളി വാര്‍ത്ത


ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ കമ്പനിയാണ് സൗദിയുടെ ആരാംകോ. കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം ആണ്സൗ​ദി അ​രാം​കോയ്ക്ക് ഉള്ളത് . അരാകോയിൽ ജോലി അന്വേഷിക്കുന്ന നരിവധി പേർ ഉണ്ടെങ്കിലും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് അതിന്റെ പ്രക്രിയകൾ എങ്ങനെയാണ് എന്നത് പലരും വലിയ അറിവില്ല. അരാകോ ജോലി സ്വപ്നം കാണുന്നവർ ഈ വീഡിയോ മുഴുവനായി കാണുക

​6 ഘട്ടങ്ങളിലായാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ബയോഡാറ്റ സമർപ്പിക്കുന്ന നിമിഷം മുതൽ സൗദി അരാംകോയിൽ എത്തിച്ചേരുന്നത് വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി നടക്കും. ഇന്റർവ്യൂ ക്രമീകരണങ്ങളെക്കുറിച്ച് കമ്പനിയുടെ റിക്രൂട്ടർമാർ അപ്‌ഡേറ്റ് ചെയ്യും. ഒരോ ഘട്ടത്തിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ ഒരു ഉപദേശകൻ ഉണ്ടായിരിക്കും. ജോലിക്കായി വരുന്ന വിദേശികൾ ആണെങ്കിൽ എയർപോർട്ടിൽ വെച്ച് മുതൽ ഒരോ ഘട്ടത്തിലും വിദഗ്ധ പിന്തുണ ലഭിക്കും.

ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. സിവി ലഭിച്ചു കഴിഞ്ഞാൽ റിക്രൂട്ട് ഓർഗനൈസേഷൻ ഒരു തൊഴിൽ അപേക്ഷ പൂർത്തിയാക്കാൻ ആവശ്യപ്പെടും. അതിൽ ആവിശ്യമായ ചില വിവരങ്ങൾ നൽകേണ്ടി വരും. സിവി സമർപ്പിക്കുമ്പോൾ തന്നെ ആ ആപ്ലിക്കേഷനും പൂർത്തിയാക്കാവുന്നതാണ് .

ഒരോ ഒഴിവുകളിലേക്കും കമ്പനി അപേക്ഷ ക്ഷണിക്കുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കേണ്ടി വരും. കൂടാതെ ഏത് മേഖലയിലേക്കാണ് ജോലിക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആ മേഖലകളിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജറാക്കേണ്ടതുണ്ട് . ഇത് ജോലിക്കായി മുന്‍ഗണന ലഭിക്കാൻ കാരണമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം മാത്രം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പിന്നീട് രണ്ടാം ഘട്ടം വരുന്നത് അഭിമുഖം ആണ്. കമ്പനിയുടെ പ്രതിനിധികളുമായി മുഖാമുഖ അഭിമുഖത്തിന് എത്തേണ്ടി വരും. ഒന്നുകിൽ കമ്പനിയുടെ ഒരു റിക്രൂട്ടിംഗ് സ്ഥലത്തു വച്ചോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെയോ ആയിരിക്കും അഭിമുഖം

ആദ്യത്തെ രണ്ട് ഘട്ടങ്ങളും വിജയിച്ച് കഴിഞ്ഞാൽ ആയിരിക്കും ഓഫർ ലെറ്റർ ലഭിക്കുക. അരാംകോ സർവീസസ് കമ്പനി (എഎസ്‌സി), അരാംകോ ഓവർസീസ് കമ്പനി യുകെ (എഒസി യുകെ) അല്ലെങ്കിൽ സൗദി അരാംകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഓഫീസിൽ നിന്നായിരിക്കും ഓഫർ ലെറ്റർ ലഭിക്കുക. അയക്കുന്ന ഓഫീസിലെ ഉയർന്ന ഉദ്യേ​ഗസ്ഥന്റെ ഒപ്പ് ലെറ്ററിൽ ഉണ്ടായിരിക്കും. അരാംകോയിൽ ജോലി ഏറ്റെടുക്കാൻ നിങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ എന്ന ഒരു ഭാ​ഗം ലെറ്ററിൽ കാണാൻ സാധിക്കും. ഓഫർ ലെറ്ററിനൊപ്പം വിശദമായ "സാലറി വർക്ക്ഷീറ്റ്" ഉണ്ടായിരിക്കും. ആദ്യം ജോലി ചെയ്ത കമ്പനിയിൽ നിന്നും നൽകേണ്ട രേഖകളുടെ ലിസ്റ്റ് എന്നിവ കാണാൻ സാധിക്കും.

ആദ്യത്തെ മൂന്ന് ഘട്ടം കഴിഞ്ഞാൽ ജോലിക്കായി പ്രവേശിക്കുന്നത് വരെ നിർദേശങ്ങൾ നൽകാൻ ഒരു ഉപദേശകനെ നിയോഗിക്കും. അവരുടെ സഹായത്തേടെയായിരിക്കും പിന്നീട് കാര്യങ്ങൾ ചെയ്യേണ്ടത്.

 

1. മെഡിക്കൽ പരിശോധന പൂർത്തിയാക്കണം
2. ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ
3. മറ്റു രാജ്യങ്ങളിൽ നിന്നാണ് സൗദിലേക്ക് വരുന്നതെങ്കിൽ വിസയുടെ കാര്യങ്ങൾ എന്നിവ ശരിയാക്കേണ്ടതുണ്ട് . സൗദി അറേബ്യൻ കോൺസുലേറ്റിൽ അതിനുവേണ്ട പ്രവർത്തനങ്ങൾ കമ്പനി ചെയ്യും.
4. ജോലിക്കായി സൗദിയിലേക്ക് വരുന്നതിന്റെ ചെലവുകൾ കമ്പനി വഹിക്കും.
5. നമ്മുടെ ഇപ്പോഴത്തെ തൊഴിൽ ദാതാവിന് അറിയിപ്പ് നൽകും.

കമ്പനിയുടെ ഒരു ഓറിയന്റേഷനിൽ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിക്കൊപ്പം ഈ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കും. സൗദി അരാംകോയെ കുറിച്ചും നഷ്ടപരിഹാരം, ആനുകൂല്യങ്ങൾ, നിയമന പ്രക്രിയ എന്നിവയെ കുറിച്ചും ആവശ്യമായ വിവരങ്ങൾ നൽകും.

ഓറിയന്റേഷൻ പരിപാടിക്കായി വരുമ്പോൾ നിങ്ങളുടേയും, നിങ്ങളുടെ പങ്കാളിയുടേയും വിമാന ടിക്കറ്റ്, താമസം എല്ലാം കമ്പനി നൽകും. ഇന്റർവ്യൂ സമയത്ത് എത്തുമ്പോഴുള്ള ഭക്ഷണവും ചെലവുകളും എല്ലാം കമ്പനിയുടെ വകയായിരിക്കും. ഇത് കൂടാതെ റിക്രൂട്ടിംഗ് വർക്ക് ഷോപ്പുകളും ഉണ്ടായിരിക്കും.

ദമാം വിമാനത്താവളത്തിൽ ഒരു ജനറൽ ഓഫീസ് സൗദി അരാംകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും ഈ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഒരു താൽക്കാലിക തിരിച്ചറിയൽ കാർഡ് ഇവിടെയെത്തിയാൽ ലഭിക്കും. എത്തിച്ചേരുമ്പോൾ ഒരു കമ്പനി പ്രതിനിധി നിങ്ങളെ കാണുകയും നിങ്ങളെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.

പ്രതിമാസം 20,000 റിയാൽ (4.42 ലക്ഷം വരെ ഇന്ത്യന്‍ രൂപ) വരെ ശമ്പളമുള്ള ജോലികൾക്ക് വേണ്ടി അരാംകോ ഉദ്യോ​ഗാർഥികളെ വിളിക്കാറുണ്ട്.

ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് സൗദി അരാംകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.saudiaramco.com) പോയി "കരിയേഴ്സ്" അല്ലെങ്കിൽ "ജോബ് ഓപ്പർജ്യൂണിറ്റീസ്" വിഭാഗത്തിലേക്ക് പോകുക. അവിടെ നിന്നും നമ്മുടെ വിദ്യാഭ്യാസ യോ​ഗ്യത അനുസരിച്ച് തൊഴില്‍ തെരഞ്ഞെടുക്കുക. അപ്ലൈ നൌ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സിവി സമർപ്പിക്കുക. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്. ആവശ്യപ്പെടുന്ന രേഖകൾ എന്നിവയെല്ലാം സമർപ്പിക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം സബ്മിറ്റ് ബട്ടണ്‍ അമർത്തുക. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇ-മെയില്‍ വഴി കമ്പനി നിങ്ങളെ അറിയിക്കും

www.saudiaramco.com 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (43 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends