Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വിദേശ ജോലി ആണോ ലക്‌ഷ്യം ? കാനഡയിലേക്ക് എക്സ്പ്രസ് എൻട്രി ലഭിക്കാന്‍ എന്ത് ചെയ്യണം?

19 AUGUST 2023 06:34 PM IST
മലയാളി വാര്‍ത്ത


സർക്കാർ ഭാഗത്ത് നിന്നും പ്രോല്‍സാഹനം ലഭിച്ചതോടെ കാനഡയിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ തോതില്‍ വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ജോലി ലഭിക്കാനുള്ള പ്രയാസം, ഉയർന്ന റൂം വാടക എന്നിവയെല്ലാം വിദ്യാർത്ഥികളുടെ ജീവിതം കാനഡയില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു.

പാർട് ടൈം ജോലി ചെയ്ത് ലോണ്‍ അടച്ച് തീർക്കാമെന്ന പ്രതീക്ഷയിലാണ് ചിലരെങ്കിലും വിമാനം കയറുന്നത്. എന്നാല്‍ കാനഡയിലെ ചിലവുകള്‍ക്ക് നാട്ടില്‍ നിന്നും പണം അയച്ച് നല്‍കേണ്ട സ്ഥിതി ഉണ്ടായതായുള്ള അനുഭവങ്ങളുണ്ട്. കുടിയേറ്റം മാത്രം ലക്ഷ്യമിട്ട് വലിയ ലോണൊക്കെ എടുത്താണ് വിമാനം കയറുന്നതെങ്കില്‍ അത് നിങ്ങളെ ഒരുപക്ഷെ പ്രയാസത്തിലാക്കിയേക്കും.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു വർക്ക് വിസയിലൂടെയാണ് നിങ്ങള്‍ കാനഡയിലേക്ക് കുടിയേറുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമേറിയതായിരിക്കും. കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി.

എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്. 1. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) കനേഡിയൻ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികളാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് കീഴില്‍ വരുന്നത്. മൂന്ന് വർഷത്തെ കനേഡിയന്‍ വർക്ക് എക്സ്പീരിയന്‍സ് ഉള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് എക്സ്പ്രസ് എൻട്രിക്ക് അപേക്ഷിക്കാവുന്നതാണ്.

2. ഫെഡറൽ സ്കിൽഡ് ട്രേഡ്സ് (FST) ഏതെങ്കിലും ഒരു വിദഗ്ധ തൊഴില്‍ മേഖലയില്‍ യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ കാറ്റഗറിക്ക് കീഴില്‍ വരുന്നത്. നിങ്ങള്‍ക്ക് ഏതെങ്കിലും കനേഡിയന്‍ കമ്പനിയില്‍ നിന്നുള്ള ജോബ് ഓഫർ അല്ലെങ്കില്‍ നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.

3. ഫെഡറൽ സ്കിൽഡ് വർക്കർ (FSW) വിദേശ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ ഗണത്തില്‍ വരുന്നത്. ഇവർ വിദ്യാഭ്യാസം അടക്കമുള്ള മറ്റ് ഘടകങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

ഘട്ടം 1:
എക്സ്പ്രസ് എൻട്രിയുടെ ഭാഗമായ ഒരു പ്രോഗ്രാമിന് നിങ്ങൾ യോഗ്യനാണോ എന്ന് കണ്ടെത്താൻ ചില വഴികളുണ്ട്. നിങ്ങൾ വിസക്ക് വേണ്ട മിനിമം ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ കനേഡയിന്‍ സർക്കാറിന്റെ വെബ്സൈറ്റില്‍ നല്‍കിയ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാല്‍ മതിയാവും. കൂടാതെ ഓരോ പ്രോഗ്രാമിനുമുള്ള വിശദമായ യോഗ്യതകള്‍ നിങ്ങള്‍ക്ക് ഉണ്ടോയെന്നും പരിശോധിക്കാവുന്നതാണ്.

ഘട്ടം 2: നിങ്ങളുടെ സ്‌കോർ നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.

ഘട്ടം 3: ഈ ഘട്ടത്തിലാണ് നിങ്ങളുടെ വിശദമായ ഡോക്യുമെന്റുകള്‍ സമർപ്പിക്കേണ്ടത്. ഐഎല്‍ടിഎസ് സ്കോർ, വിദ്യാഭ്യാസ യോഗ്യത, പൊവിന്‍‌ഷ്യല്‍ നോമിനേഷന്‍ (ഉണ്ടെങ്കില്‍), ജോബ് ഓഫർ ലെറ്റർ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഫണ്ട്, പൊലീസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടഫിക്കറ്റ് തുടങ്ങിയവയെല്ലാം ഈ ഘട്ടത്തിലാണ് നല്‍കേണ്ടി വരിക.

ഘട്ടം 4: ഓൺലൈൻ എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈൽ പൂർത്തിയാക്കുകയോ പൂളിൽ പ്രവേശിക്കുകയോ ചെയ്യുന്നതിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണം നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുനൽകുന്നില്ല. ഘട്ടം

5: പൂളിൽ ഏറ്റവും ഉയർന്ന സ്‌കോറുകളുള്ള ഉദ്യോഗാർത്ഥികൾക്ക് എക്‌സ്‌പ്രസ് എൻട്രിക്ക് അപേക്ഷിക്കാനുള്ള ക്ഷണം കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് നല്‍ക്കുന്നു. നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചാല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വിസയ്ക്കായി അപേക്ഷിക്കാം. തുടർന്ന് ഏതാനും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി കാനഡയിലേക്ക് പറക്കുകയും ചെയ്യാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (43 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends