Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ക്ഷീര വികസന വകുപ്പിൽ തൊഴിലവസരം: ഉയർന്ന ശമ്പളം..! പി.എസ്.സി ആവശ്യമില്ല..! അപേക്ഷിക്കേണ്ടത് ഇങ്ങനെ... ഉടൻ അപേക്ഷിക്കൂ ജോലി നേടൂ.....

19 OCTOBER 2023 12:16 PM IST
മലയാളി വാര്‍ത്ത

നല്ല ശമ്പളമുള്ള ജോലി തേടുകയാണോ നിങ്ങൾ.... എന്നാൽ ഇതാ നിങ്ങൾക്കായി തൊഴിലവസരം ഒരുക്കുകയാണ് ക്ഷീര വികസന വകുപ്പ്. കേരള സർക്കാരിന് കീഴിലുള്ള ക്ഷീര വികസന വകുപ്പിൽ പി.എസ്.സിയില്ലാതെ ജോലി നേടാൻ സുവർണാവസരം ഒരുങ്ങുകയാണ്. യോഗ്യതയുടെയും എക്‌സ്പീരിയൻസിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റിസർച്ച് അസോസിയേറ്റ് ആൻഡ് സബ്ജക്ട് എക്‌സ്‌പേർട്ട്, റിസർച്ച് അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ അല്ലെങ്കിൽ ഡി.ബി മാനേജർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ നാല് തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുള്ള പോസ്റ്റുകളിലേക്കാണ് നിയമനം.

ഈ തസ്തികകളിലേക്ക് വേണ്ട യോഗ്യതകൾ.

1.റിസർച്ച് അസോസിയേറ്റ് അല്ലെങ്കിൽ സബ്ജക്ട് എക്‌സ്‌പേർട്ട് ജോലിക്ക് ആണെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡയറി ടെക്‌നോളജിയിൽ ബി.ടെക് പൂർത്തിയാക്കി, ക്ഷീര മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. *ഡയറി ഡിപ്പാർട്ട്‌മെന്റിന്റെ ഏതെങ്കിലും സ്ട്രീമിൽ എം.ടെക് പൂർത്തിയാക്കി 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും, അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ ഉള്ളവർക്കും ഈ തസ്തികയിലേക്ക് മുൻഗണന ഉണ്ടായിരിക്കും.

2.റിസർച്ച് അസോസിയേറ്റ്- ഡാറ്റ അനലിസ്റ്റ് ജോലിക്ക് ആണെങ്കിൽ ഡാറ്റ സയൻസ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ അഗ്രി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും പി.ജി പൂർത്തിയാക്കി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 2 വർഷത്തിൽ കുറയാത്ത എക്‌സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

3.സിസ്റ്റം അഡ്മിനിസ്‌ട്രോർ അല്ലെങ്കിൽ ഡി.ബി മാനേജർ ജോലിക്ക് ആണെങ്കിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ഇൻ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ സി.എസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്കും, എം.സി.എ എന്നിവയിൽ മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
മാത്രമല്ല അപേക്ഷകന് MIS projects, Networking protocols,LAN Management, IP addresses and class, Subnetting, Trouble shooting, in other web and network adminitsration aspects എന്നിവയിൽ പ്രവൃത്തി പരിചയം വേണം. കൂടാതെ Data Base Management Systems like PSQL ,MySql തുടങ്ങി എല്ലാ ഡാറ്റാബേസ് റെപ്ലിക്കേഷൻ , ബാക്കപ്പ് & റിക്കവറി , മിററിംഗ്, ഫൈലോവേർ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

4.ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലിക്ക് ആണെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഇതുകൂടാതെ കൂട്ടത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20000 മുതൽ 36000 വരെയാണ് ശമ്പള നിരക്ക്. താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിച്ച് ഫോം പൂരിപ്പിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബർ 25 വൈകുന്നേരം 5 മണിവരെ മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം തന്നെ അപേക്ഷകൾ സമർപ്പിക്കുക.

പൊതുവായുള്ള നിർദ്ദേശങ്ങൾ
1 ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാവൂ.
2 ഓൺലൈനായി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ഒരു ഘട്ടത്തിലും ആപ്ലിക്കേഷൻ ഡാറ്റയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല എന്നത് ശ്രദ്ധിക്കുക.
3 വിദ്യാഭ്യാസ യോഗ്യതകൾ സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനം/ബോർഡ് എന്നിവയിൽ നിന്നായിരിക്കണം. അപേക്ഷകർ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ യോഗ്യതയുടെ സാധുവായ ബിരുദം/പിജി സർട്ടിഫിക്കറ്റ്/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
4 ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയാകുന്നതുവരെ സജീവമായി സൂക്ഷിക്കേണ്ട സാധുവായ ഒരു വ്യക്തിഗത ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കുക. എല്ലാം ഉദ്യോഗസ്ഥർ
അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് ആശയവിനിമയം അയയ്ക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (19 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (37 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (9 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (10 hours ago)

Malayali Vartha Recommends