Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി സുവർണാവസരം:ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കൽ വിങ്ങിൽ ഒഴിവ് വന്ന 90 തസ്തികകളിലേക്കാണ് നിയമനം...ഉടൻ അപേക്ഷിക്കൂ....

19 OCTOBER 2023 06:41 PM IST
മലയാളി വാര്‍ത്ത

ഒരു ജോലി അന്വേഷിക്കുകയാണോ നിങ്ങൾ... അതും ഇന്ത്യൻ ആർമിയിൽ... ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർ നിരവധി പേരുണ്ടാകും. അല്ലെ.?

എന്നാൽ നിങ്ങൾക്ക് സുവർണാവസരം. ഇന്ത്യൻ ആർമിയിലേക്ക് തൊഴിലവസരം ഒരുങ്ങുകയാണ്.
ഇന്ത്യൻ ആർമിയിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്കാണ് സുവർണാവസരം ഒരുങ്ങിയിരിക്കുന്നത്. 51-ാമത് ടെക്‌നിക്കൽ എൻട്രി സ്ട്രീം വഴി, അവിവാഹിതരായ യുവാക്കൾക്കായാണ് പുതിയ വിജ്ഞാനപനം വന്നിരിക്കുന്നത്. രാജ്യവ്യാപകമായി ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കൽ വിങ്ങിൽ ഒഴിവ് വന്ന 90 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 10 ക്ലാസും പ്ലസ് ടു വിൽ സയൻസ് സ്ട്രീം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകർ 2023ലെ JEE എൻട്രൻസ് എക്‌സാം എഴുതിയവരുമായിരിക്കണമെന്ന് നിർബന്ധമുണ്ട്.
പ്ലസ് ടു സയൻസിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിക്കുകയും, മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തവർക്കാണ് അവസരം.

ഈ ജോലിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ ,

1 . അവിവാഹിതരായ ഇന്ത്യൻ പുരുഷൻമാർക്കാണ് അപേക്ഷിക്കാനുള്ള അവസരം . അപേക്ഷ സമയം മുതൽ ട്രെയ്‌നിങ് പൂർത്തിയാക്കുന്ന കാലം വരെ വിവാഹം കഴിക്കാൻ പാടില്ല. ട്രെയ്‌നിങ് കാലയളവിൽ വിവാഹം കഴിക്കുന്നവരെ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യുകയും ഈ കാലയളവിൽ ഉദ്യോഗാർഥിക്കായി ചെലവാക്കിയ തുക ഈടാക്കുകയും ചെയ്യും.

2 . അംഗീകൃത വിദ്യാഭ്യാസ ബോർഡിന് കീഴിൽ എസ്.എസ്.എൽ.സി, പ്ലസ് ടു സ്ട്രീമിൽ പഠനം പൂർത്തിയാക്കിയിരിക്കണം. പ്ലസ് ടുവിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് ഗ്രൂപ്പ് തെരഞ്ഞെടുത്തിരിക്കണം. മാത്രമല്ല മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരിക്കണം.

3 .കൂടാതെ 2023 ലെ JEE എൻട്രൻസ് എക്‌സാം എഴുതിയ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുന്നത്. പരീക്ഷ പാസാവണമെന്ന് നിർബന്ധമില്ല.

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 16½ വയസ്സിനും 19½ നും വയസിനിടയിലുള്ളവർക്കാണ് അപേക്ഷിക്കാനാവുക. 20 ജനുവരി 2005 നും 1 ജനുവരി 2008നും ഇടയിൽ ജനിച്ചവരായിരിക്കണം. ട്രെയ്‌നിങ് പൂർത്തിയാക്കുന്നവർക്ക് ആദ്യം ലെഫ്റ്റനന്റ് റാങ്കിലാണ് നിയമനം വരുന്നത്. അതിനുശേഷം പ്രവർത്തന മികവിന് അനുസരിച്ച് റാങ്കിങ്ങിൽ ഉയർച്ചയുണ്ടാവുകയും ചെയ്യും. ലഫ്റ്റനന്റ് റാങ്കിൽ ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളയിനത്തിൽ ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കുക. നവംബർ 12 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട വിധം
1 . ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in സന്ദർശിക്കുക. തുടർന്ന് നോട്ടിഫിക്കേഷൻ ബാറിന് താഴെയുള്ള Officer Selection സെലക്ട് ചെയ്യുക. Apply online സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക.
2 .തുടർന്ന് നോട്ടിഫിക്കേഷൻ ബാറിന് താഴെയുള്ള Officer Selection സെലക്ട് ചെയ്യുക.
3 .Apply online സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക.
4 .ശേഷം പാർട്ട് 2 വിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ചേർക്കുക.
അപേക്ഷ ഫോം പ്രിന്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
നാല് വർഷത്തെ ട്രെയ്‌നിങ് കാലയളവിൽ ആർമി ട്രെയ്‌നിങ്ങിനോടൊപ്പം മൂന്ന് വർഷത്തെ എഞ്ചിനീയറിങ് കോഴ്‌സും പൂർത്തിയാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (19 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (37 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (9 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (10 hours ago)

Malayali Vartha Recommends