Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

യുകെയിൽ തൊഴിലവസരം: ഇംഗ്ലണ്ടിലേയും,വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്ന കരിയർ ഫെയർ നവംബർ 6 മുതൽ 10 വരെ കൊച്ചിയിൽ.! 2023 നവംബർ 04 ന് ഡൽഹിയിലും, ഉടൻ അപേക്ഷിക്കൂ...

20 OCTOBER 2023 06:51 PM IST
മലയാളി വാര്‍ത്ത

യുകെയിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.. എന്നാൽ നിങ്ങൾക്കായി തൊഴിലവസരങ്ങൾ ഒരുക്കുകയാണ് യുകെ. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഉദ്യോ​ഗാർഥികൾക്കാണ് അവസരം ഒരുക്കുന്നത്. നോർക്ക റൂട്ട്സിന്റെ യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബർ 6 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുള്ള ഡോക്ടർമാർ, നഴ്സുമാർ, സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരമുള്ളത്.

1. യുകെ ഇംഗ്ലണ്ടിൽ ഡോക്ടർമാർക്ക് അപേക്ഷിക്കാൻ ആണെങ്കിൽ റേഡിയോളജി, സൈക്രാട്രി, ജനറൽ മെഡിസിൻ, എമർജൻസി വിഭാഗങ്ങളിലാണ് അവസരം.സ്പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എന്നാൽ ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവരാണെങ്കിൽ അവർക്ക് മുൻഗണന ഉണ്ടായിരിക്കും.Professional and Linguistic Assessments Board യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET , IELTS എന്നാൽ UK-സ്കോർ നിർബന്ധമില്ല. നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

2 .യു കെ വെയിൽസിൽ ഡോക്ടറാണെങ്കിൽ ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് അവസരം ഉണ്ടാകുന്നത് .യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം ഉണ്ടാകുന്നത്.
യു കെ വെയിൽസിൽ ജൂനിയർ ക്ലിനിക്കൽ ഫെല്ലോയിലേക്ക് ആണെങ്കിൽ , യു കെ ജനറൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവരും, യു കെ യിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടിയവരുമായ മെഡിക്കൽ ബിരുദദാരികൾക്കാൻ അവസരംഎം ഒരുങ്ങുന്നത്.

യു.കെ വെയിൽസിൽ സീനിയർ ക്ലിനിക്കൽ ഫെല്ലോയിലേക്ക് ആണെങ്കിൽ ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. PLAB നിർബന്ധമില്ല. എന്നാൽ സ്പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്ട്രേഷൻ നേടാൻ അവസരം ഉണ്ടായിരിക്കും. അഭിമുഖഘട്ടത്തിൽ IELTS/OET എന്നാൽ UK SCORE യോഗ്യത നിർബന്ധമില്ല.നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് IELTS/OET ഫീസ് റീഫണ്ട് ചെയ്യുകയും യു.കെ യിലേയ്ക്കുളള വിസ, ഫ്ലൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കും അർഹതയുണ്ടായിരിക്കും. ജൂനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികയിൽ 37,737 മുതൽ 49,925 പൗണ്ടും, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികയിൽ 37,737 മുതൽ 59,336 പൗണ്ടുമാണ് കുറഞ്ഞ വാർഷിക ശമ്പളം.

2 .ഇംഗ്ലണ്ട്-വെയിൽസിലെ നഴ്സുമാരാവാനാണെങ്കിൽ നഴ്സിങ്ങിൽ ബിരുദമോ ,ഡിപ്ലോമയോ ആയിരിക്കും വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS അല്ലെങ്കിൽ OET യു.കെ സ്കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് നഴ്സുമാർക്ക് അവസരമുണ്ടായിരിക്കും. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പ്രവൃത്തിപരിചയം നിർബന്ധമില്ല. യു.കെ വെയിൽസിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം ആറു മാസത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

3 . ഇംഗ്ലണ്ടിൽ അൾട്രാസോണോഗ്രാഫർ ആകുന്നതിന് വേണ്ട യോഗ്യത, റേഡിയോഗ്രഫിയിലോ, ഇമേജിങ്-ടെക്നോളജിയിലോ ഡിപ്ലോമയോ, ബിരുദമോ അധികയോഗ്യതയോ ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അൾട്രാസൗണ്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയവും ഉണ്ടായിരിക്കണം. പ്രസ്തുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം തെളിയിക്കേണ്ടതാണ്. അഭിമുഖസമയത്ത് HCPC രജിസ്ട്രേഷൻ നിർബന്ധമില്ല.

4 . യു.കെ-വെയിൽസിൽ ഡോക്ടർമാർക്ക് യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം ഒരുങ്ങുന്നത്. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉള്ളത്.
ഡൽഹിയിലും അഭിമുഖത്തിന് അവസരമുണ്ടായിരിക്കും. വെയിൽസിൽ ഡോക്ടർമാർക്ക് യോഗ്യതയനുസരിച്ച് ജൂനിയർ ക്ലിനിക്കൽ ഫെല്ലോ, സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം. ജനറൽ മെഡിസിൻ, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ടായിരിക്കും. ഇതിനായി 2023 നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കുന്ന കരിയർ ഫെയറിനു പുറമേ 2023 നവംബർ 04 ന് ഡൽഹിയിൽ അഭിമുഖത്തിന് അവസരമുണ്ടായിരിക്കും.

ഇനി ജോലിയ്ക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നല്ലേ , താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ചോ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബയോഡാറ്റ OET /IELTS സ്കോർ കാർഡ്,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. വിവരങ്ങൾ www.norkaroots.org, എന്ന വെബ്ബ്സൈറ്റിലും ലഭ്യമാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയുളള യു.കെ കരിയർ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും, +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (18 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends