Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ബാങ്കില്‍ ജോലി വേണോ ?ഉടന്‍ അപേക്ഷിക്കൂ;കേരള ബാങ്ക് എസ്ബിഐ എന്നീ ബാങ്കുകളില്‍ അവസരങ്ങള്‍,150-ലേറെ ഓഴിവുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്

24 NOVEMBER 2023 07:54 PM IST
മലയാളി വാര്‍ത്ത

കേരള ബാങ്ക് , സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ,എസ്ബിഐ എന്നീ ബാങ്കുകളില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ അവസരം. 50 ഒഴിവ്. ജനറല്‍22, ഒബിസി11, ഇഡബ്‌ള്യുഎസ്5, എസ് സി8, എസ്ടി4 എന്നിങ്ങനെയാണു നിയമനം. മൂന്ന് ഒഴിവ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചതാണ് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 28 വരെ. ജനറല്‍ സ്ട്രീമില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകര്‍. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. www.sidbi.in

എസ്ബിഐ: 42 ഓഫീസര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 42 ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി), മാനേജര്‍ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം. നവംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എ.എംജിഎസ് 2, എംഎംജിഎസ് 3 കേഡറിലാണ് അവസരം. സൈന്യം, അര്‍ധസൈന്യം, പോലീസ് വിഭാഗങ്ങളില്‍ നിര്‍ദിഷ്ട ജോലിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം (2023 ഏപ്രില്‍ ഒന്നിന്) 2540. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകര്‍ക്ക് അഭിമുഖത്തിനുശേഷം നിയമനം. www.bank.sbi.co.in / www.sbi.co.in

കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി , MBA യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി2023 നവംബര്‍ 29 വരെ അപേക്ഷിക്കാം. ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 200 ആണ്. 18-28.വയസ്സുവരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ' ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now ല്‍ മാത്രം-click ചെയ്യേണ്ടതാണ്. എസ്‌ഐഡിബി,എസ്ബിഐ എന്നീ ബാങ്കുകളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട് . മൂന്നു ബാങ്കുകളിലേയ്ക്കും ഒഫീഷ്യല്‍ വെബ്‌സൈറ്റ് വായിച്ചു മനസ്സിലാക്കി അപേക്ഷിക്കൂ . ഒപ്പം ജോലി തേടുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ വീഡിയോ പങ്കു വെക്കൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends