Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും

പ്രവാസികൾക്ക് ഇതിലും നല്ല വാർത്ത സ്വപ്നത്തിൽ മാത്രം; 10% ശമ്പള വർധന; വന്‍കിട പദ്ധതികള്‍;ജോലി ഒഴിവുകൾ!!!

23 DECEMBER 2023 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

 

പുതുവർഷത്തിൽ യു.എ.ഇയിലെ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യതയെന്ന് പുതിയ സർവേ റിപ്പോർട്ട്. 'സാലറി ഗൈഡ് യു.എ.ഇ 2024' എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവേ റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിൻറെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സർവേ വിലയിരുത്തൽ.


സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനം വരെ ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 39 ശതമാനം കമ്പനികൾ അഞ്ചു ശതമാനം വരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധനവ് നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവേ ഫലം പങ്കുവെക്കുന്നു.

സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന അഭൂതപൂര്‍വമായ വികസനത്തിന്റേയും വളര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം സൗദിക്കാർക്കും ശമ്പളത്തിൽ  കാര്യമായ വർധന പ്രതീക്ഷിക്കാം .  വിഷന്‍ 2030 ന്റെ ഭാഗമായി സൗദിയില്‍ നടക്കുന്ന അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം 2024 ല്‍ രാജ്യത്തെ ജീവനക്കാരുടെ ശമ്പളം ഏകദേശം ആറു ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിംഗ്ഡം ഓഫ് സൗദി അറേബ്യ സാലറി ഗൈഡ് 2024 എന്ന പേരില്‍ ആഗോള റിക്രൂട്ട്‌മെന്റ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി കൂപ്പര്‍ ഫിച്ച് പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം തൊഴിലുടമകളും 2024 ല്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. എന്നാല്‍ പ്രതികരിച്ചവരില്‍ 22 ശതമാനം അടുത്ത 12 മാസത്തിനുള്ളില്‍ ശമ്പളം കുറയ്ക്കാനാണ് ആലോചിക്കുന്നത്.  അടുത്ത 12 മാസത്തിനരം ശമ്പളത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍വേയോട് പ്രതികരിച്ചവരില്‍ 26 ശതമാനത്തിലധികം പേര്‍ പറഞ്ഞത്.

വിഷന്‍ 2030 ന് അനുസൃതമായി സൗദി അറേബ്യയില്‍ വന്‍കിട പദ്ധതികള്‍ വര്‍ധിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള പുതിയ വ്യവസായങ്ങളും സ്ഥാനം പിടിച്ചു.  റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കൊപ്പം രാജ്യത്തുടനീളം വികസന പ്രവര്‍ത്തനങ്ങളും പുതിയ വ്യവസായങ്ങളും ദൃശ്യമാണെന്ന് കൂപ്പര്‍ ഫിച്ച്  ഫിനാന്‍സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജിംഗ് പാര്‍ട്ണര്‍  വിലിയസ് ഡോബിലൈറ്റിസ് പറഞ്ഞു.

സര്‍വേയോട് പ്രതികരിച്ചവരില്‍ 78 ശതമാനം  2023ലെ  സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാര്‍ഷിക ബോണസ് നല്‍കാന്‍ പദ്ധതിയിടുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു,  22 ശതമാനം സ്ഥാപനങ്ങള്‍ക്ക് ബോണസ് നല്‍കാന്‍ പദ്ധതിയില്ല.
പ്രതികരിച്ചവരില്‍ 24 ശതമാനം  ഒരു മാസത്തെ അടിസ്ഥാന ശമ്പളവും 21 ശതമാനം  രണ്ട് മാസത്തെ ശമ്പളവും 18 ശതമാനം മൂന്ന് മാസത്തെ ശമ്പളവും ഏഴ് ശതമാനം നാല് മാസത്തെ ശമ്പളവും മൂന്ന് ശതമാനം അഞ്ച് മാസത്തെ ശമ്പളവും ബോണസ് നല്‍കുമെന്ന് പറയുന്നു.

കണ്‍സള്‍ട്ടിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്‌റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ആറ് മാസത്തെ അടിസ്ഥാന ശമ്പളം വാര്‍ഷിക ബോണസായി ലഭിക്കുമെന്നും സര്‍വേ പ്രതീക്ഷ നല്‍കുന്നു. ബോണസ് നല്‍കാന്‍ ഉദ്ദേശിക്കാത്ത 22 ശതമാനം കമ്പനികളും കണ്‍സ്ട്രക്്ഷന്‍, കണ്‍സള്‍ട്ടിംഗ് മേഖലകളിലാണ്.

എട്ട് ശതമാനം കമ്പനികൾ 10 ശതമാനം വരെ ശമ്പള വർധന അനുവദിച്ചിട്ടുമുണ്ട്. 71 ശതമാനം കമ്പനികളും 2023ൽ ബോണസ് അനുവദിക്കാൻ ആലോചിച്ചപ്പോൾ 29 ശതമാനം കമ്പനികൾക്കും അത്തരമൊരു ആലോചനയും ഉണ്ടായിരുന്നില്ല. 33 ശതമാനം കമ്പനികൾ ഒരു മാസത്തെ അടിസ്ഥാന ശമ്പളാണ് ബോണസായി അനുവദിച്ചത്.17 ശതമാനം രണ്ടു മാസത്തെ ശമ്പളവും 12 ശതമാനം മൂന്നു മാസത്തെയും ശമ്പളവും നാലു ശതമാനം കമ്പനികൾ നാലു മാസത്തെ ശമ്പളവും ഒരു ശതമാനം കമ്പനികൾ അഞ്ചു മാസത്തെ ശമ്പളവും ബോണസായി നൽകിയതായും സർവേ വെളിപ്പെടുത്തി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്റുട്രോഫി വള്ളംകളി നാളെ  (7 minutes ago)

ജപ്പാനിലേക്ക് യാത്ര പോകാൻ പദ്ധതി  (9 minutes ago)

അന്വേഷണ സംഘം രൂപീകരിച്ചു  (26 minutes ago)

ജനങ്ങള്‍ ദുരിതത്തില്‍... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി  (45 minutes ago)

മേഘസ്ഫോടനങ്ങൾ  (1 hour ago)

സ്വാഗതം ചെയ്ത് ജപ്പാൻ  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (1 hour ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (1 hour ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (1 hour ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (2 hours ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (2 hours ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (2 hours ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (2 hours ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends