Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷികേശ് എയിംസില്‍ സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് ഒഴിവുകള്‍

22 JULY 2017 03:03 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1350 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, വിവിധ അധ്യാപക തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാന തീയതി ജൂലായ് 31 ആണ്.
സ്റ്റാഫ് നഴ്സ്
യോഗ്യത: ബി.എസ്.സി (നഴ്സിങ്) - നാല് വര്‍ഷത്തെ കോഴ്സ്. അല്ലെങ്കില്‍ ബി.എസ്.സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. (ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്)-2 വര്‍ഷം). കംപ്യൂട്ടര്‍ പരിജ്ഞാനം (സ്പ്രെഡ് ഷീറ്റ്, ഓഫീസ് ആപ്ലിക്കേഷന്‍) അഭിലഷണീയം. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിലോ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലിലോ രജിസ്ട്രേഷന്‍ ചെയ്തിരിക്കണം.
പ്രായം: 21-30 വയസ്സ്.
അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് (ഗ്രൂപ്പ് എ)
യോഗ്യത: ബി.എസ്.സി (നഴ്സിങ്) - നാല് വര്‍ഷത്തെ കോഴ്സ്. അല്ലെങ്കില്‍ ബി.എസ്.സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. (ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്)-2 വര്‍ഷം). ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിലൊ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലിലൊ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 6 വര്‍ഷം പ്രവൃത്തിപരിചയം. എം.എസ്.സി. നഴ്സിങ്, കംപ്യൂട്ടര്‍ പരിജ്ഞാനം (സ്പ്രെഡ് ഷീറ്റ്, ഓഫീസ് ആപ്ലിക്കേഷന്‍) എന്നിവ അഭിലഷണീയം.
പ്രായം: 21-35 വയസ്സ്.
അധ്യാപക തസ്തികകള്‍
പ്രൊഫസര്‍ -36, അഡീഷണല്‍ പ്രൊഫസര്‍ -29, അസിസ്റ്റന്റ് പ്രൊഫസര്‍ -50, അസോസിയേറ്റ് പ്രൊഫസര്‍ -48, ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ -33
വിഭാഗങ്ങള്‍: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, ഡെര്‍മറ്റോളജി, ഇ.എന്‍.ടി., എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം, ഫോറന്‍സിക് മെഡിസിന്‍/ ടോക്സിക്കോളജി, ഗ്യാസ്ട്രോ എന്‍ഡറോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ ഓങ്കോളജി/ ഹേമറ്റോളജി, മൈക്രോബയോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂക്ലിയാര്‍ മെഡിസിന്‍, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക്‌സ്, പതോളജി ആന്‍ഡ് ലാബ് മെഡിസിന്‍, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, സൈക്കോളജി, സൈക്ക്യാട്രി, പള്‍മൊനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്, ട്രോമ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, യൂറോളജി, നഴ്സിങ്.
വിവരങ്ങള്‍ക്ക്: www.aiims-rishikesh.edu.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends