Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’; മലയാളം ഇനി വിദേശ ബോർഡുകളിൽ

16 SEPTEMBER 2017 02:24 PM IST
മലയാളി വാര്‍ത്ത

ശ്രേഷ്ഠമലയാളത്തിന് പ്രൗഢിയേറുന്നു. ഇനിമുതൽ വിദേശ രാജ്യങ്ങളിലെ കുട്ടികളും മലയാളം പറയുകയും എഴുതുകയും ചെയ്യും. മലയാളം മിഷൻ, യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുകയാണ്. ഭാഷ പഠനത്തിന്റെ ആദ്യ പടിയെന്നോണം ബ്രിട്ടൺ, അയർലൻഡ്, ആസ്ട്രേലിയ, ജർമനി, ന്യൂസിലൻഡ്, അമേരിക്ക എന്നീ സ്ഥലങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇതിൽ ബ്രിട്ടൺ, അമേരിക്ക, അയർലൻഡ് മുതലായ സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു.

വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ മക്കൾ മലയാളം സംസാരിക്കുകയും എഴുതുകയും വേണമെന്ന രക്ഷിതാക്കളുഡി ആഗ്രഹമാണ് സഫലമാകുന്നത്. ബ്രിട്ടണിൽ ആറിടങ്ങളിൽ ആരംഭിച്ച മലയാളം ക്ലാസുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം ഇൗ മാസം 22ന് ലണ്ടനിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നീ പേരുകളിൽ മ​ല​യാ​ളം മി​ഷ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നിലവിൽ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇതിൽ ക​ണി​ക്കൊ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും സൂ​ര്യ​കാ​ന്തി ഡി​പ്ലോ​മ കോ​ഴ്സും മ​റ്റു​ള്ള​വ ഹ​യ​ർ ഡി​പ്ലോ​മ കോ​ഴ്സു​ക​ളു​മാ​ണ്. 10 വർഷം കൊണ്ടാണ് ഈ നാ​ലു കോ​ഴ്സും പൂ​ർ​ത്തി​യാ​ക്കാ​ൻ കഴിയുന്നത്.

മലയാളം പഠിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച രാജ്യങ്ങളിൽ അവിടെത്തന്നെയുള്ളവരെയാണ് അ​ധ്യാ​പ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. അതിനുശേഷം അവർക്ക് മ​ല​യാ​ളം മിഷന്റെ അ​ധ്യാ​പ​ക പാ​ന​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഡി.​ഡി​റ്റു​മാ​യി ചേ​ർ​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ട്രെയിനിങ് നൽകാനും പദ്ധതിയുണ്ട്. അവധി ദിവസങ്ങളിൽ ആണ് ക്ലാസുകൾ എടുക്കുന്നത്. ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ​യാ​ണു പ​രീ​ക്ഷ. മ​ല​യാ​ളം മി​ഷ​ൻ ത​യാ​റാ​ക്കു​ന്ന ചോദ്യങ്ങളാകും പരീക്ഷക്ക് ഉണ്ടാകുക. ‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന​താ​ണ്​ മിഷന്റെ കാ​ഴ്ച​പ്പാ​ടെ​ന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (6 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (26 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (44 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends