പി.എസ്.സി അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
പി.എസ്.സി ജോലിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവ്. ഇതിനു കാരണം സര്‍ക്കാര്‍ സര്‍വീസിലെ സുരക്ഷിതത്വവും സ്വകാര്യ, ഗള്‍ഫ് മേഖലകളിലെ അരക്ഷിതത്വവുമാണ്. 2016- 17 സാമ്പത്തിക വര്‍ഷം 1,01,59,405 പേരാണ് അപേക്ഷിച്ചത്. ഈവര്‍ഷത്തിലെ അപേക്ഷകരുടെ എണ്ണം കണക്കായിട്ടില്ല.
സ്വകാര്യ മേഖലയിലെ ആകര്‍ഷകമായ ജോലിയിലിരിക്കുന്ന ധാരാളം പേര് ക്ലറിക്കല്‍ തസ്തികയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍വീസിലെ മികച്ച സേവന വേതന വ്യവസ്ഥകള്‍, ഐ.ടി, ഗള്‍ഫ്, സ്വകാര്യ മേഖലകളിലെ തൊഴില്‍ പ്രതിസന്ധി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ച എന്നിവയാണ്.
https://www.facebook.com/Malayalivartha