മാനത്തുകണ്ട ലാലേട്ടൻ; മേഘത്തിൽ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ രൂപം; കൗതുകത്തോടെ സൂപ്പർതാരവും
ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനായ ഷാമിൽ കണ്ടാശ്ശേരി എടുത്ത മേഘത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. അത് വെറും മേഘമല്ല എന്നതാണ് അതിന്റെ പ്രത്യേകത. ഫോട്ടോയിൽ മേഘം മോഹൻലാലിന്റെ മുഖംപോലെയാണ്. ചിത്രകാരനായ ഷാമിൽ അതിൽ മീശയും കണ്ണും വരച്ചു ചേർത്തതോടെ മോഹൻലാലിന്റെ മേഘ ചിത്രമായി.
സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹൻലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടൻ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ ചെറിയ സാദൃശ്യവുമായി. സിനിമാ കലാ സംവിധാനത്തിൽ തൽപ്പരനായ ഷാമിൽ സുഹൃത്തുക്കൾക്ക് അയച്ച ചിത്രം ഒടുവിൽ മോഹൻലാലിനെയും തേടിയെത്തി. ഒടുവിൽ ലാലിനെ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഷാമിലിന്റെ തേടി ഇന്നലെ ലാലിന്റെ ഫോൺ കോൾ എത്തി. ലാലിന്റെ വിളി തന്നെത്തേടിയെത്തിയതു ജീവിതത്തിലെ സുവർണ നിമിഷങ്ങളിലൊന്നാണെന്നു ഷാമിൽ പറഞ്ഞു. കണ്ണൂർ മാച്ചേരി ചക്കരക്കൽ കണ്ടാചേരി കുടുംബാംഗമാണ് ഷാമിൽ.
https://www.facebook.com/Malayalivartha