Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

തിയറ്ററിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ മമ്മൂട്ടിക്കെതിരേ അസഭ്യ വര്‍ഷം, തിയറ്റര്‍ ഉടമ പോലീസില്‍ പരാതി നല്‍കി

01 OCTOBER 2019 03:04 PM IST
മലയാളി വാര്‍ത്ത

തിയറ്ററിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ മമ്മൂട്ടിക്കെതിരേ അസഭ്യ വര്‍ഷം നടത്തുന്നതായി മുക്കം പിസി തിയറ്റര്‍ ഉടമ ഷിംജി മുക്കം പോലീസില്‍ പരാതി നല്‍കി. തിയറ്റര്‍ ഉടമയുടെ ഫേസ്ബുക്ക് പേജ് എഡിറ്റ് ചെയ്ത് തിയറ്റര്‍ ഉടമയുടെ വ്യക്തിപരമായ അഭിപ്രായം എന്ന രീതിയിലാണ് ഇത് പോസ്റ്റ് ചെയ്തിരുന്നത്.

തിയറ്ററിന്റെ ഔദ്യോഗിക പേജില്‍, മുക്കത്തെ പിസി തിയറ്റര്‍ മോഹന്‍ലാല്‍ സിനിമകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും മമ്മൂട്ടി സിനിമകളെ അവഗണിക്കുന്നുവെന്നും കാണിച്ച് ഒരു യുവാവ് പോസ്റ്റ് ഇട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോസ്റ്റിട്ട യുവാവിനെ കണ്ടെത്തി തിയറ്റര്‍ ജീവനക്കാര്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തി.

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും സിനിമകളുടെ കളക്ഷന്‍ ബുക്കും സിസിടിവി ദൃശ്യങ്ങളും കാണിച്ചാണ് യുവാവിന് സത്യാവസ്ഥ ബോധ്യപ്പെടുത്തിക്കൊടുത്തത്. എന്നാല്‍ യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഔദ്യോഗിക പേജില്‍ പോസ്റ്റുകള്‍ വന്നു.

ഇതിനു പിന്നാലെയാണ് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ തിയറ്റര്‍ ഉടമയുടെ ഫേസ് ബുക്ക് പേജ് എഡിറ്റ് ചെയ്ത് മമ്മൂട്ടിക്കും മറ്റു സിനിമാ പ്രവര്‍ത്തര്‍ക്കുമെതിരെ അസഭ്യ വാക്കുകള്‍ അടങ്ങിയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.

ഇതിന്റെ സത്യാവസ്ഥയറിയാതെ നിരവധി പേര്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയുമായി തനിക്കും കുടുംബത്തിനുമെതിരെ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയതായി തിയറ്റര്‍ ഉടമ ഷിംജി പറഞ്ഞു. സംഭവം വിവാദമായതോടെ സിനിമാ മേഖലയിലെ വിവിധ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു.

ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. എല്ലാ നല്ല സിനിമകളെയും പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഷിംജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends