ഞങ്ങളുടെ പപ്പുകുട്ടന് എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്; ജീവിതത്തിലെ അഭിലഷണീയ മുഹൂര്‍ത്തമാണിത്- പട്ടുപാവാടയണിഞ്ഞ മകളുടെ ചിത്രം പങ്കുവച്ച് സംഗീതലോകത്തേക്ക് മകൾ ചുവടുവയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി അമൃത സുരേഷ്
നടൻ ബാലയുടെയും അമൃതാ സുരേഷിന്റെയും മകള്‍ അവന്തിക സംഗീതലോകത്തേക്ക് ചുവടുവെക്കുന്നു. പട്ടുപാവാടയണിഞ്ഞ അവന്തികയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് അമൃതാ തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. 'നിങ്ങള്‍ ഏവരുടെയും അനുഗ്രഹത്തോടു കൂടി, ഞങ്ങളുടെ പപ്പുകുട്ടന് എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. ഈ മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ആരംഭം. ജീവിതത്തിലെ അഭിലഷണീയ മുഹൂര്‍ത്തമാണിത്,' അമൃത കുറിക്കുന്നു.
https://www.facebook.com/Malayalivartha