അച്ചിവീട്ടിൽ കിടക്കുന്ന ഒരാൾ ഉണ്ടായിരുന്നു... അതുകൊണ്ടാ എല്ലാം നഷ്ടപ്പെട്ടത്.. ഇപ്പോൾ എന്റെ കൂടെ ഉള്ളത് ആണൊരുത്തനാ:- അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് പലരും പറയും, പക്ഷെ അമ്പിളിയും മക്കളും മാത്രമാണ് തന്റേത്- ചൊറിയാനെത്തിയ ആരാധകന് ചുട്ട മറുപടി നൽകി അമ്പിളി ദേവിയും, ആദിത്യനും
ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് അമ്പിളി ദേവിയും ജയന് ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അമ്പിളിയുടെ 7–ാം മാസത്തിലെ ചടങ്ങുകള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, തങ്ങളുടെ വീട്ടുവിശേഷം പങ്കുവയ്ക്കുന്ന വിഡിയോ ഷെയർ ചെയ്തതിന് താഴെ മോശം കമന്റുമായി എത്തിയവർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അമ്പിളി ദേവി. വീഡിയോ പങ്കുവച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നത്. അതോടെയാണ് പോസ്റ്റിന് കീഴിലെ കമന്റുകൾക്ക് മറുപടിയുമായി അമ്പിളി ദേവിയും ആദിത്യനും എത്തിയത്.
‘അച്ചിവീട്ടിൽ കിടക്കുന്ന ഒരാൾ ഉണ്ടായിരുന്നു. അതുകൊണ്ടാ എല്ലാം നഷ്ടപ്പെട്ടത്. പക്ഷേ, ഇപ്പോൾ എന്റെ കൂടെ ഉള്ളത് ഒരു ആണൊരുത്തനാ കേട്ടോ. ഇവിടെ നിൽക്കാത്ത ഒരു വിഷമം മാത്രമേ ഉള്ളൂ. ഒരു കമന്റ കണ്ടു, അതാണ് ഇങ്ങനെ ഒരു കമന്റ ഇട്ടത്’.– അമ്പിളിയുടെ കമന്റ ഇങ്ങനെ. അതോടെ പോസ്റ്റിനു താഴെ താരദമ്പതികളെ സപ്പോർട്ട് ചെയ്ത് നിരവധി കമന്റുകളെത്തി. ആദിത്യനും അഭിപ്രായവുമായി എത്തി. താന്‍ അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് ചിലർ പറയുമെന്നും അമ്പിളിയും മക്കളും മാത്രമാണ് തന്റേതെന്നും ആദിത്യന് കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha