പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് 'ജല്ലിക്കെട്ട്' താരത്തിന്റെ ആഘോഷം ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം 'ജല്ലിക്കെട്ട്' വൻ വിജയം നേടി കുതിക്കുകയാണ്. പ്രേക്ഷകര്‍ തീയ്യേറ്ററുകളില്‍ ഇരും കൈയും നീട്ടി ചിത്രം സ്വീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് പെപ്പെ .
പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയത്. കേക്കിന്റെ സമീപത്ത് ചിത്രത്തിലെ പശ്ചാത്തല കോറസ്സായ 'ജീജീജീ'യും വരച്ച് ചേര്‍ത്തിട്ടുണ്ടായിരുന്നു. ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമായ 'ആനപ്പറമ്ബിലെ വേള്‍ഡ് കപ്പി'ന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം സംഘടിപിച്ചത്. ആന്റണി വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, സാബുമോന്, ശാന്തി ബാലചന്ദ്രന്, ജാഫര്‍ ഇടുക്കി എന്നിങ്ങനെ പ്രധാന താരങ്ങള്‍ ചിത്രത്തിൽ ഉണ്ട്. എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ലിജോ ജോസ് ഈ ചിത്രം ഒരുക്കിയത്. ചിത്രത്തിന് തിരക്കഥ എസ് ഹരീഷും ആര് ജയകുമാറും ചേര്‍ന്നാണ് എഴുതിയത്. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 'ജല്ലിക്കട്ട്' ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നു.
https://www.facebook.com/Malayalivartha