പരുന്തിന് മീതെ പറക്കാൻ 'ഷൈലോക്ക്' തയ്യാറായി; പലിശക്കാരനായി മമ്മൂട്ടി ; ഡിസംബർ മാസം ചിത്രം റിലീസ് ; ആകാംഷയോടെ ആരാധകർ
മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഷൈലോക്ക് ചിത്രീകരണം പൂര്‍ത്തിയായി. ഷൈലോക്ക് ടീമിനെ മുഴുവൻ പരിചയപ്പെടുത്തുന്ന ചിത്രം പങ്കു വച്ച് സംവിധായകൻ ഈ വിവരം അറിയിച്ചു.ഷൈലോക്ക് പൂർത്തിയായ വിവരവും അദേഹം അറിയിച്ചു. മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ്, താരങ്ങളായ രാജ് കിരൺ, മീന തുടങ്ങി സിനിമയുടെ അണിയറപ്രവർത്തകരെ ചിത്രത്തിൽ കാണാവുന്നതാണ്. ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലേക്ക് പ്രവേശിക്കുകയാണ് . മീനയാണ് ഈ ചിത്രത്തിലെ നായിക. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു എന്ന വിശേഷണം കൂടി ഈ സിനിമയ്ക്കുണ്ട്.
ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ പ്രധാന ആകർഷണം മമ്മൂട്ടി–രാജ് കിരൺ എന്നിവരുടെ കൂട്ട്ക്കെട്ടാണ്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ഡിസംബർ മാസം ചിത്രം റിലീസ് ചെയ്യും. രാജ് കിരൺ സർ ആണ് യഥാർഥത്തില്‍ നായകനെന്നും അദ്ദേഹം മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
ഇതിനിടെ ചിത്രത്തിനെ വിജയത്തെ പറ്റി ചില രസകരമായ സംഭവങ്ങൾ നടക്കുകയുണ്ടായി. ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ പരുന്ത് എന്നൊരു സിനിമയിൽ മമ്മൂട്ടി പലിശക്കാരനായാണ് എത്തിയതെന്നും ആ ചിത്രം ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെന്നും ഒരു പ്രേക്ഷകൻ പറഞ്ഞു. ഷൈലോക്ക് എന്ന ഈ പലിശക്കാരന് പരുന്തിനും മുകളില്‍ പറക്കുമെന്നും ഇല്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നുമാണ് ഈ കമന്റിനു മറുപടിയായി നിർമാതാവ് ജോബി കുറിക്കുകയുണ്ടായി. നിർമാതാവിന്റെ ആത്മവിശ്വാസം ചിത്രത്തിന്റെ വലിയ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകരുടെ അഭിപ്രായം. ഏതായാലും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha