ഇത് കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളല്ല ഹെലനാണ്; ദുരൂഹതകൾ നിറച്ച് 'ഹെലൻ'ൻറെ ട്രെയ്ലർ; ആകാംഷയോടെ ആരാധകർ
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ ബേബി മോളെ പെട്ടെന്നൊന്നും മറക്കാനിടയില്ല . തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ഒരേഒരു സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു. ബേബി മോളിൽ നിന്ന് ഹെലനിലേക്കാണ് അന്ന ബെന്‍ ഇന്ന് എത്തിയിരിക്കുന്നത്. ''യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ” കുമ്പളങ്ങിയിലെ ബേബിമോളുടെ ഒരൊറ്റ ഡയലോഗ് മതി ബേബി മോളെ മറക്കാതിരിക്കാൻ. ചുരുണ്ട മുടിയും , ആ ചിരിയും ഇന്നും നമ്മൾ ഓർക്കുന്നു.
ഇപ്പോഴിതാ താരത്തിന്റെ രണ്ടാമത്തെ ചിത്രം എത്തുകയാണ്. ആനന്ദത്തിനു ശേഷം നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഹെലൻ . ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ഹെലൻ സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, ദുൽഖര്‍ സൽമാൻ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha