മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ച താരം മമ്മൂട്ടി; വെഴ്സറ്റൈൽ ജീനിയസ് ശോഭന; വോഗ് മാഗസിന്റെ പട്ടികയിൽ ഇടം നേടി മലയാള താരങ്ങൾ; താര രാജാവ് പട്ടികയിലില്ല
പ്രശസ്ത ഫാഷൻ മാഗസിനായ വോഗ് പുറത്തു വിട്ട തെന്നിന്ത്യൻ ഇതിഹാസങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് മമ്മൂട്ടിയും ശോഭനയും സ്ഥാനം പിടിച്ചു . ഒരു കാലത്ത് മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു മമ്മൂട്ടി - ശോഭന താര ജോഡികൾ. യാത്ര , മഴ യെത്തും മുൻപേ , വല്യേട്ടൻ ഇവയെല്ലാം മതി മലയാളികൾക്ക് എന്നും ഇവരെ ഓർമ്മി ക്കാൻ. എട്ട് താരങ്ങളുടെ പട്ടികയിൽ അഞ്ച് നടന്മാരും മൂന്ന് നടിമാരുമാണ് ഉള്ളത് . പട്ടികയിൽ മോഹൻലാൽ ഉൾപ്പെട്ടിട്ടില്ല.
ഒരു കാലത്ത് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, സേതുരാമയ്യർ സീരീസ് ഫ്രാഞ്ചസി തുടങ്ങിയ സിനിമകളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ച താരമാണ് മമ്മൂട്ടി എന്ന് വോഗ് പറയുന്നു. മമ്മൂട്ടിയെ വോഗ് മാഗസിന് വിശേഷിച്ചപ്പോൾ വെഴ്സറ്റൈൽ ജീനിയസ് എന്നാണ് ശോഭനയെ മാഗസിൻ പരിചയപ്പെടുത്തിയത്. മലയാള സിനിമയിൽ മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മികച്ച പ്രകടങ്ങൾ ശോഭന കാഴ്ച വെച്ചിട്ടുണ്ടെന്നും മാഗസിൻ പറയുന്നു.
https://www.facebook.com/Malayalivartha