Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; 2012 മുതല്‍ പ്രണയത്തിലായിരുന്നു ഇരുവരും

02 AUGUST 2020 12:18 PM IST
മലയാളി വാര്‍ത്ത

മാമാങ്കം സിനിമയിലൂടെ നായികയായെത്തി ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് പ്രാചി തെഹ്ലാന്‍. ഇപ്പോഴിതാ മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഓഗസ്റ്റ് ഏഴിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നുവെന്നാണ് നടി വെളിപ്പടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കുന്നതാണ്.

നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുന്നത്. ഇതേതുടർന്ന് 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിക്കുകയുണ്ടായി.അതോടൊപ്പം തന്നെ വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുകയാണ്. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി പറയുന്നുണ്ട്.

അതേസമയം ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. ഒപ്പം ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. ഇതേതുടർന്ന് 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത് തന്നെ. ശേഷം സിനിമയിലും അരങ്ങേറുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends