മൈക്ക് ഓപ്പറേറ്ററോട് കലിതുള്ളിയ പിണറായി എയറില്‍;കിട്ടിയില്ലെങ്കില്‍ ചോദിച്ച് മേടിക്കും,നാഗമ്പടത്തെ ഷോ കുറച്ച് കൂടിപ്പോയി,ഇതെന്തൊരു ധാര്‍ഷ്ട്യമെന്ന് ജനം,3 കൊല്ലം കൂടി ഇത് സഹിക്കണം

സിപിഎമ്മുകാര്‍ക്ക് മൈക്കുമായ് എന്തോ കലിപ്പുണ്ട്. ഇവര്‍ സ്റ്റേജില്‍ തള്ളിമറിക്കാന്‍ കയറുമ്പോള്‍ മൈക്ക് പണി കൊടുക്കും. പിന്നെ നേതാക്കന്മാര്‍ക്ക് കട്ടകലിപ്പ്. മുഖ്യമന്ത്രിയുടെ കലിപ്പ് കണ്ട് ഞെട്ടി കോട്ടയംകാര്‍. കോട്ടയം നാഗമ്പടത്തെ പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നിതിനിടെ മൈക്ക് കേടായി. പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്ഷന്‍ വയറില്‍ നിന്നുള്ള തകരാര്‍ മൂലം 3 തവണ ചെറിയ ശബ്ദം ഉണ്ടായി.പൊടുന്നനെ മൈക്ക് കേടാകുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി എന്‍ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി. എന്നാല്‍ മൈക്ക് ഓപ്പറേഷറ്ററെ മുക്യമന്ത്രി കട്ടക്കലിപ്പില്‍ നോക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
എന്റെ പൊന്നോ നോട്ടമെന്ന് പറഞ്ഞാല്‍ ഇതാണ് നോട്ടം തെക്കിനി നാഗവല്ലിയെ കടത്തിവെട്ടുന്ന കലിപ്പ് നോട്ടം. മൈക്ക് ഓപ്പറേറ്ററെ തല്ലാഞ്ഞത് ഭാഗ്യം. എന്നാല്‍ സോഷ്യല്‍മീഡിയ വെറുതെ വിടുമോ അവരെടുത്തിട്ട് ചാര്‍ത്തി. ഇവരുടെ ഈ ധാര്‍ഷ്ട്യം എത്രകാലം ഇങ്ങനെ സഹിക്കണം. മുന്‍പ് ഓര്‍മ്മയിലെ ജനകീയ പ്രതിരോധ ജാഥയില്‍ വെച്ച് മൈക്ക് കേടായതിന് ഒരു ചെറുപ്പക്കാരന്റെ മെക്കിട്ട് കേറിയ പാര്‍ചട്ടി സെക്രട്ടറി എംവി ഗോവിന്ദനെ. ഇതിവര്‍ സിപിഎമ്മുകാര്‍ക്ക് മാത്രം ഉള്ള ചൊരുക്കാണ്. മറ്റുള്ളവന്റെ മെക്കിട്ട് കേറുകയെന്നത്. മുഖ്യമന്ത്രി ആണേലും പാര്‍ട്ടി സെക്രട്ടറി ആണേലും ധാര്‍ഷ്ട്യം എകെജി സെന്ററില്‍ പോയി കാണിക്കുക. അത് പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കാണിക്കണ്ട. മൈക്ക് ആകുമ്പോള്‍ ചിലപ്പോള്‍ തടസ്സങ്ങള്‍ നേരിട്ടെന്ന് വരും അതില്‍ കലിതുള്ളിയിട്ട് കാര്യമില്ല. കുറച്ചൊക്കെ ക്ഷമ കാണിക്കാം. പോയിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ. അഴിമതി നടത്താനല്ലേ അല്ലാതെ ജനങ്ങളെ നന്നാക്കാനൊന്നും അല്ലല്ലോ.
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടി സോഷ്യല്‍മീഡിയ കൊടുത്തിട്ടുണ്ട്. നോര്‍ത്ത് കൊറിയ ആക്കാനുലഌറിഹേഴ്‌സല്‍ ആണോയെന്നാണ് മുഖ്യന് ട്രോള്‍. പ്രാവിനെ വരെ കൈയ്യില്‍ എടുത്ത് കൊല്ലുന്ന ടീം ആണ് പിന്നല്ലെ മൈക്ക്. ഇങ്ങേര് വന്ന് ഒച്ചയിട്ടതും മൈക്ക് അടിച്ചുപോയി. പൊന്ന് രാജാവേ മൈക്ക് വെച്ചവനെ വെറുതെ വിടണം ആ പാവം പണിയെടുത്ത് ജീവിച്ചോട്ടെ. ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് കേടാകും രാജാവേ. ഈ മനുഷ്യന്റെ മോന്ത എപ്പോഴും ഇങ്ങനെയാണോ. തുടങ്ങി വലിയ ട്രോള്‍.
ഇതിലെന്താ ഇത്ര വാര്‍ത്തയാക്കാന്‍ ഇതൊരു വാര്‍ത്തയാണോ എന്ന് ചിലര്‍ ചിന്തിച്ചേക്കാം. ഇതില്‍ പിണരായിയുടെ ധാര്‍ഷ്ട്യമാണ് നോക്കേണ്ടത്. എന്തിനാണ് ഈ മനുഷ്യന്‍ ഇത്ര മസില് പിടിച്ച് നില്‍ക്കുന്നത്. എന്തിനാണിത്ര ധാര്‍ഷ്ട്യവും അഹങ്കരവും കാണിക്കുന്നത്. മൈക്ക് അല്ലെ അതിടയ്‌ക്കൊന്ന് കേടായി. അതിന് മൈക്ക് ഓപ്പറേറ്ററെ നോക്കി ദഹിപ്പിക്കുന്നു. പിണറായി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി കുപ്പായത്തിനുള്ളിലാണ്. ഇതുവരെ അതിനുള്ളില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. എന്തിനോടും ഏതിനോടും വിദ്വേഷം. ഈ മനുഷ്യന്‍ ഒന്ന് ചിരിച്ച് പോലും കാണാറില്ല. എന്തിനാണിങ്ങനെ ജനങ്ങളോട് മസിലുപിടുത്തം കാണിക്കുന്നത്. പിണറായി മാത്രമേ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടുള്ളോ. വേരെ എത്രയോ നേതാക്കള്‍ മുഖ്യമന്ത്രി കസരേയില്‍ ഇരുന്നിട്ടുണ്ട്. സിപിഎമ്മിന്റെ നേതാക്കള്‍ കേരളം ഭരിച്ചിട്ടില്ലെ. അവര്‍ക്കൊന്നും ഇല്ലാത്ത ധാര്‍ഷ്ട്യമാണ് പിണരായിക്ക്. ജനങ്ങളെ വെറുപ്പിച്ച് ഭരിച്ച് കൊണ്ടിരിക്കുന്ന നേതാവ്. ഏകാധിപതിയെ പോലെ കേരളം അടക്കി ഭരിക്കുന്നു. ഇത് എല്ലാക്കാലവും ജനംവെച്ചുപൊറുപ്പിക്കില്ല. ഈ പോക്കാണേല്‍ കേരളം ഭരിക്കുന്ന അസവാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി.
https://www.facebook.com/Malayalivartha
























