Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ആ സിനിമയുടെ അവസ്‌ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ...' ആദ്യ സിനിമ വലിയ പരാജയമായിരുന്നു, പക്ഷെ ജയിക്കും വരെ ഞാൻ പോരാടും ! വൈറലായി യുവാവിന്റെ കുറിപ്പ്

05 AUGUST 2020 06:37 PM IST
മലയാളി വാര്‍ത്ത

സിനിമ മോഹവുമായി അതിന്റെ ഫലപ്രാപ്തിക്കായി നടക്കുന്ന ഒത്തിരിയേറെ ചെറുപ്പക്കാർ നമുക്കിടയിൽ ഉണ്ട്. എന്നാൽ ആദ്യ സിനിമ വലിയ പരാജയം ആയതിനാൽ സിനിമ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിന്റെ കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ വിഷ്ണു രാജ് എന്ന ചെറുപ്പക്കാരനാണ് ആ ചിത്രം റിലീസ് ചെയ്തു ഒരു വർഷം തികയുന്ന വേളയിൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചു സമൂഹമാധ്യമത്തിൽ തുറന്നെഴുതിയത്.

അദ്ദേഹത്തിണ് കുറിപ്പ് ഇങ്ങനെയാണ്;

ഒരു കൊല്ലം...സ്വപ്നത്തിലേക്കുള്ള ആദ്യപടി വെച്ചിട്ട് ഒരു കൊല്ലമായി...​"ഓർമയിൽ ഒരു ശിശിരം" എന്റെ ഹൃദയത്തോടും ജീവിതത്തോടും ചേർന്ന് നിൽക്കുന്ന കഥ...എന്റെ കഥ...എന്റെ ആദ്യ സിനിമ.

​കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും വേഷപകർച്ച നടത്തിയ ചിത്രം...മധുരമുള്ളതും കയ്പുള്ളതുമായ മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ തന്ന ചിത്രം...നന്ദി പറഞ്ഞാലും തീരാത്ത അത്രേയും സഹായം ചെയ്ത കുറച്ചുപേർ,ആരുടെയൊക്കെ പേര് വിട്ടുപോയാലും ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ എന്നെ സഹായിച്ച ഞങ്ങളുടെ പ്രൊഡക്ഷൻ House... "Maqtro Pictures"...ഒരു സിനിമ പരമ്പര്യവുമില്ലാത്ത ഒരു പരിചയക്കാരുമില്ലാതെ കേറി വന്ന എന്നെയും എന്റെ കഥയെയും വിശ്വസിച്ച് പണം മുടക്കിയവർ..,സംവിധാനം സ്വപനമാണ് എന്നറിഞ്ഞപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായി അവസരം വാങ്ങി തന്നവർ...ഒരുപാട് കണക്കുകൂട്ടലുകൾ മനസ്സിൽ കണക്കൂകൂട്ടിയാണ് ഞങ്ങളെല്ലാവരും സിനിമ റിലീസ് ചെയ്തത്...നിർഭാഗ്യവശാൽ എല്ലാം തകർന്നടിഞ്ഞു, തീയേറ്ററിൽ വലിയ പരാജയമായി ഞങ്ങളുടെ ഈ കൊച്ചു സിനിമ,അത്‌ ഞങ്ങളെയെല്ലാവരെയും മോശമായി തന്നെ ബാധിച്ചു.

​ആദ്യ സിനിമയുടെ പരാജയം നമ്മളെ മുന്നോട്ടുള്ള പ്രായണത്തെ ബാധിക്കരുത് എന്നു വിചാരിച്ച് മുന്നോട്ട് പോയി..ഒരു പ്രൊഡ്യൂസറെ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹത്തിന് എന്റെ സിനിമ മനസ്സിലായില്ല...പിന്നെ ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി എന്നിട്ട് പുള്ളി ആദ്യം പറഞ്ഞ ഡയലോഗ് ഇതായിരുന്നു...

Vishnuraj 1
​​"ആ സിനിമയുടെ അവസ്‌ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ...'

​പുള്ളി കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും അതെനിക്ക് കൊണ്ടു...അങ്ങനെ ഒന്നു രണ്ടു പ്രോജക്ട് ചർച്ചകളിൽ മാത്രമായി ഒതുങ്ങി.പിന്നീട് ഇതേ കാര്യം പറഞ്ഞു വേറൊരു പ്രൊഡ്യൂസറിന്റെ അടുത്ത് പോകാൻ ഒരു പേടി...അതിന്റെ കൂട്ടത്തിൽ വേറെ കുറച്ചു സ്വകാര്യ സാമ്പത്തിക പ്രശ്നങ്ങൾ വന്നതുകൊണ്ട് വേറെ ജോലി നോക്കേണ്ടി വന്നു...സിനിമ മോഹം കാരണം ഒന്നിലും ക്ലച്ച് പിടിക്കാൻ പറ്റിയില്ല..അപ്പോഴാണ് സിനിമയുടെ ഡിജിറ്റൽ പതിപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.അതിനു ശേഷം വളരെ നല്ല അഭിപ്രായങ്ങൾ ആണ് കിട്ടിയത്...അതു വീണ്ടും മുന്നോട്ട് പോകാൻ ഊർജം നൽകി...

​​വീണ്ടും എഴുതാൻ തുടങ്ങി...എന്താകും എങ്ങനെയാകും എന്നൊന്നുമറിയില്ല...എന്തായാലും ഒന്നുകൂടി ഓടിനോക്കാം...ഇപ്പൊ എല്ലാവരും പറയുന്ന പോലെ..

​​"ചേലോർടെ റെഡിയാവും ചേലോർടെ റെഡിയാവൂല... ന്റേത് ഇപ്പൊ റെഡിയായില്ല...ന്നാലും ഞമ്മക്ക് ഒരു കൊയ്പ്പുല്ലാ..."

​അതുകൊണ്ട് സ്വപ്നത്തിന്റെ പുറകെ പോകാൻ തന്നെ തീരുമാനിച്ചു... ജയിക്കും വരെ പോരാടാനാണ് തീരുമാനം...വീണ്ടും നല്ല പുതുമയുള്ള സിനിമയുമായി നിങ്ങളുടെ മുന്നിൽ എത്താൻ പറ്റും എന്ന പ്രതീക്ഷയോടെ...

​സ്നേഹപൂർവ്വം

​വിഷ്ണുരാജ്.N.R

​​NB:-ഈ ഒരവസരത്തിൽ പാട്ടുകാരിയെ പറ്റി പരാമർശിക്കാതെയിരിക്കാൻ സാധിക്കില്ല...അങ്ങനെ ഒരാള്‍ ജീവിതത്തിൽ വന്നതുകൊണ്ടാണ് എനിക്ക് ഈ സിനിമ തന്നെ ചെയ്യാൻ സാധിച്ചത്...സിനിമയിലെ പോലെതന്നെ ഭാവിയിൽ ഞാൻ ഒരു ഡയറക്ടർ ആകുകയാണെങ്കിൽ അതിൽ ഒരു പാട്ട് ഞാൻ നിനക്കായി മാറ്റി വെക്കും...(നീ അത് സ്വീകരിക്കില്ലെന്നറിയാം എന്നാലും എന്റെ ഒരു മനസമാധാനത്തിന്...)

​And thank you for everything...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends