Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പുതുമുഖ സംവിധായകനോടു ചെയ്യുന്ന ക്രൂരത; സംവിധായകന്റെയും അണിയറക്കാരുടെയും പേര് ട്രെയിലറിൽ നിന്നൊഴിവാക്കി! സമൂഹമാധ്യമങ്ങളിൽ വിമര്ശനങ്ങൾ ഉന്നയിച്ച് പ്രേക്ഷകർ

29 AUGUST 2020 11:32 AM IST
മലയാളി വാര്‍ത്ത

ഇനി തിരുവോണം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്ത് കഴിഞ്ഞു. കൊറോണ വ്യാപനം മൂലം ഇത്തവണ പുതിയ സിനിമകൾ എല്ലാം തന്നെ ഇനി ഓൺലൈൻ വഴിയാകും ലഭ്യമാകുക. എന്നാൽ തിരുവോണദിനം നെറ്റ്ഫ്ലിക്സ് എന്ന ആഗോള ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന മണിയറയിെല ആശോകൻ എന്ന ചിത്രത്തിന്റെ സംവിധായകന്റെയും അണിയറക്കാരുടെയും പേര് ട്രെയിലറിൽ നിന്നൊഴിവാക്കിയതിനെ വിമർശിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പുതുമുഖ സംവിധായകനോടു ചെയ്യുന്ന ക്രൂരതയാണിതെന്ന് പലരും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ അഭിപ്രായപ്പെടുന്നു.

ഇതെക്കുറിച്ച് ഒരു പ്രേക്ഷകൻ കുറിച്ചത് ഇങ്ങനെ;

‘ഒരു പുതുമുഖ സംവിധായകനോടും ടീമിനോടും നെറ്റ്ഫ്ലിക്സ് ചെയ്യുന്ന ഈ അവഗണന വളരെ ക്രൂരമാണ്. സംവിധായന്റെയോ മറ്റു അണിയറപ്രവർത്തകരുടെയോ യാതൊരു ക്രെഡിറ്റും ട്രെയിലറിലോ ഡിസ്ക്രിപ്ഷനിലോ അവർ കൊടുത്തിട്ടില്ല. തീയ്യറ്ററിലെ ബിഗ് സ്‌ക്രീനിൽ പേരു വരുന്നത് കാത്തിരുന്ന ഒരുപാട് സിനിമാമോഹികൾക്ക് ഈ ദുരിത കാലത്തുള്ള ചെറിയ ആശ്വാസമാണ് ഇതുപോലുള്ള പ്ലാറ്റ്ഫോം വഴിയുള്ള റിലീസ്. അപ്പോ അതിന്റെ കൂടെയുള്ള പ്രൊമോഷൻ പോസ്റ്റുകളിൽ, ട്രെയിലറുകളിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ മാറ്റി നിർത്തുന്നത് എന്ത് തരം പ്രൊഫഷനിലിസം ആണ്? ദുൽഖർ നെ പോലുള്ള ഒരാളുടെ പ്രൊഡക്ഷന്റെ അവസ്‌ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ..

നെറ്റ്ഫ്ലിക്സ് അടക്കമുള്ള OTT ക്കാരോട് പറയാനുള്ളത് ഒരു സിനിമ തന്നെ പൊട്ടി മുളച്ചു ഉണ്ടായി അത്‌ നിങ്ങളുടെ അടുത്ത് വിൽക്കാൻ വരുന്നതല്ല, അതൊരു സംവിധായകന്റെ ആത്മാർഥമായ ആഗ്രഹത്തിന്, പ്രൊഡ്യൂസറടക്കം ഒരു കൂട്ടം ആൾക്കാരുടെ വർഷങ്ങളുടെ പരിശ്രമംകൊണ്ട് പൂർത്തീകരിക്കുന്നതാണ്. അതിനെ വിലക്കെടുമ്പോൾ അതിന്റെ സൃഷ്ടാക്കൾക്ക് എല്ലാവിധ ക്രെഡിറ്റും കൊടുക്കേണ്ടത് മര്യാദയാണ്, ഓരോ പോസ്റ്റിലും അത് ഉറപ്പ് വരുത്തെണ്ടത് കൃത്യമായ ഉത്തരവാദിത്തമാണ്.

അതേസമയം നവാഗതനായ ഷംസു സായ്ബയാണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗ്രിഗറിയാണ്. അനുപമ പരമേശ്വരനും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends