Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാൻ പറ്റുമായിരിക്കും .." ക്ലൈമാക്സ് രംഗം മാറ്റിക്കുറിച്ച് അനസ് റഹിം എന്ന പ്രേക്ഷകൻ, വൈറലായി കുറിപ്പ്

04 SEPTEMBER 2020 08:05 PM IST
മലയാളി വാര്‍ത്ത

ജോഷിയുടെ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയത്തിന് പുതിയ ക്ലൈമാക്സുമായി അനസ് റഹിം എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. പൊറിഞ്ചുവിന്റെ മരണത്തിന് കാരണമാകുന്ന ഐപ്പിനെ കൊന്ന് ജയിലിലേയ്ക്ക് പോകുന്ന മറിയയിലാണ് ഈ പുതിയ ക്ലൈമാക്സ് അവസാനിക്കുന്നത് തന്നെ.

അനസ് റഹിമിന്റെ കുറിപ്പ് വായിക്കാം:


'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ വരെ അത്ര ഡീറ്റൈലിങ് ആണ്. കാരണം അന്ന് മുതൽ കളത്തിൽ ഇറങ്ങിയ സിംഹമുഖം അല്ലെ ആശാൻ...ചതിക്കും എന്ന് തമാശയ്ക്ക് പറയും എന്നല്ലാതെ പുള്ളി അങ്ങനെ ചതിക്കില്ല ആശാനെ...

ഇന്നിൽ നിന്ന് മാറ്റി ഇന്നലെ കഥ പറയാൻ തെരഞ്ഞെടുത്തത് ചിലപ്പോൾ ചില ക്‌ളീഷേ ഒഴിവാക്കാൻ വേണ്ടിയാകാം.പക്ഷേ ക്ലൈമാക്സ്‌ ദുരന്തപര്യവസായി ആക്കുന്ന അന്നത്തെ ക്‌ളീഷേ ക്ലൈമാക്സ്‌ അത് ഒരിക്കലും കളഞ്ഞിട്ടില്ല.അന്നത്തെ പല സിനിമകളും അങ്ങനെ ആയത് കൊണ്ടാണ് അതൊക്കെ ഇന്നും മനസ്സിൽ കിടന്നു നീറുന്നത്.ഇതിന്റെ അവസ്ഥയും അത് തന്നെ...എങ്കിലും ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആക്കാമായിരുന്നു.(എന്റെ തലതിരിഞ്ഞ ഭാവന )

പൊറിഞ്ചു മരിച്ചു ..കിടക്കുന്നു ..ചുറ്റും ജനക്കൂട്ടം ...കഥയിൽ ജോസ് മരിക്കുമ്പോൾ മഴ ആണല്ലോ അപ്പോൾ അത് ഇവിടെ യും കിടന്നോട്ടെ..ഹൈ ആംഗിൾ ഷോട്ടിൽ ഇടിവെട്ടി മഴ ...

അടുത്ത സീൻ...ഐപ്പിന്റെ വീടിന്റെ മുൻവശം. -തന്റെ വിശ്വസ്തനെ ചതിച്ചു എന്ന് ചിന്തയും രക്ഷപെട്ടതിന്റെ അവിശ്വസനീയതയും ആ മുഖത്തുണ്ട്.അയാൾ താൻ എന്നും മദ്യപിക്കാൻ ഇരിക്കാറുള്ള കസേരയിൽ വന്നു തളർന്നിരിക്കുന്നു.

ഐപ്പ് ന്റെ മക്കൾ സന്തോഷത്തോടെ ഓടി വന്നു -

"അപ്പാ...ഇപ്പോഴാണ് അപ്പൻ ഒരു നല്ല കാര്യം ചെയ്തത്."

"അല്ലെങ്കിൽ ഞങ്ങളുടെ കൈ കൊണ്ട് ആ പന്നി തീർന്നേനെ.."

"അപ്പന്റെ കാലം കഴിഞ്ഞ അങ്ങ് തീർക്കാം എന്ന് വിചാരിച്ചതാ...അല്ലെങ്കിൽ കടപ്പാടിന്റെ പേരും പറഞ്ഞു..(ഇത്രയും പറഞ്ഞു തീർന്നതും മുഖം അടച്ചു ഒരു അടി -മക്കളെയോ ചെറുമകനെയോ എത്ര പ്രകോപനം ഉണ്ടായിട്ടും തല്ലിയിട്ടില്ലാത്ത ഐപ്പ് )

ഞെട്ടലോടെ മക്കൾ ..

ഇത് വരെ കാണാത്ത ഒരു ഭാവം ഐപ്പിന്റെ മുഖത്ത്

"എന്റെ കാലം കഴിയുന്നതിനു മുൻപ് നീയൊക്കെ ജീവിക്കും എന്നതിന് എന്താടാ ഒരു ഉറപ്പ്"(മക്കളോടുള്ള സംരക്ഷണവും എന്നാൽ മക്കളെക്കാൾ തന്നെ വിശ്വസിച്ച സ്നേഹിച്ച പൊറിഞ്ചുവിനോട് കാണിച്ച ചതിയും മുഖഭാവങ്ങളിൽ ഒരേ സമയം )

മക്കൾ -അപ്പാ...

ഐപ്പ് - കടന്നു പോടാ കഴുവേറികളെ....

മക്കൾ പോകുന്നു.മഴ തിമിർക്കുന്നു.മദ്യക്കുപ്പി ഒന്നോടെ വായിൽ ഒഴിച്ച് കുടിക്കുന്ന ഐപ്പ് (സാധാരണ അയാൾ ഗ്ലാസിൽ ഒഴിച്ച് കുടിക്കുകയാണ് പതിവ് )

കസേരയിൽ തളർന്നിരിക്കുന്ന ഐപ്പിന്റെ മുന്നിൽ കുടയും പിടിച്ചു മറിയം എത്തുന്നു.

ഐപ്പ് എഴുന്നേറ്റു .(നല്ല പരിഭ്രമം ഉണ്ട് )

മറിയം കത്തിക്കാളുന്ന തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ..

മറിയം കുട അടച്ചു പെരുമഴ നനയുന്നു. പരിഭ്രമത്തോടെ നിൽക്കുന്ന ഐപ്പിനെ മടക്കി വെച്ച കുടയിൽ നിന്നും വാളൂരി ഒരു കുത്ത് കുത്തുന്നു.

മാസ്സ് ബിജിഎം

ഐപ്പ് കുത്തേറ്റു പിടഞ്ഞു വീഴാൻ ശ്രമിക്കുന്നു .

മറിയം ആരോടെന്നില്ലാതെ ഐപ്പിനോട് പറയുന്നു -"ഞാൻ അവനോട് പറഞ്ഞതാ ..ചാവാതെ നോക്കണമെന്ന്"..

(നേരത്തെ കേട്ട ബിജിഎം)

"പക്ഷേ അതിന് നീ സമ്മതിക്കില്ലെന്ന് വെച്ചാൽ "

മറിയം ഐപ്പിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി വീണ്ടും കുത്തുന്നു ...

മറിയം -"പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാൻ പറ്റുമായിരിക്കും ..

പക്ഷേ എനിക്ക് അതിനാവില്ല ..ഞാൻ അങ്ങനെ ചെയ്താൽ ജീവിച്ചിരുന്നപ്പോൾ ഞാൻ അവനോട് ചെയ്ത നിസ്സാരമായ ദ്രോഹം ആയിപ്പോകും അത് "

"അത് കൊണ്ട് നീ ചാവടാ പട്ടി "..

ലാസ്റ്റ് കുത്ത് ഐപ്പ് പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കുന്ന മറിയം.. കണ്ണുകളിൽ നിഗൂഢമായ ആനന്ദം .

പെരുന്നാൾ കൂടിയ മുഴുവൻ ജനവും..ഗേറ്റിന് പുറത്ത്.

സ്ലോ മോഷനിൽ വാളും പിടിച്ചു ഗേറ്റിന് അടുത്തേക്ക് നടന്നു വരുന്ന മറിയം

മാസ്സ് ..ബിജിഎം

സുധി കോപ്പ ,ടി .ജി രവി ,നിയാസ് ബക്കർ, തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ ക്ലോസപ്പ് ഭാവങ്ങൾ (സന്തോഷം,സംതൃപ്തി കലർന്ന കണ്ണീർ മുഖങ്ങൾ)

നടന്നു ഗേറ്റിന് അടുത്തേക്ക് വരുമ്പോൾ ഐപ്പിന്റെ ശവത്തിനടുത്തേക്ക് ഓടി വരുന്ന മക്കളെ പശ്ചാത്തലത്തിൽ കാണാം.

ഗേറ്റിന് അടുത്തേക്ക് എത്തുന്ന മറിയം ആൾകൂട്ടത്തിൽ നിൽക്കുന്ന വക്കീലിനോട് -

"വക്കീലേ...താൻ തയ്യാറാക്കിയ ജാമ്യം ഒന്ന് എന്റെ പേരിൽ ആക്കിയേരെ..

ജോസും പൊറിഞ്ചും പോയ പോലെ എനിക്ക് അങ്ങനെ പോകാൻ പറ്റില്ല.

ഇനിയുള്ള വേരുകൾ കൂടി അറുത്തെറിയേണ്ടി വന്നാൽ അതും കൂടി ചെയ്യാൻ ഞാൻ ഇവിടെ തന്നെ വേണം"

(ഇത് പറയുമ്പോൾ ഐപ്പിന്റെ മക്കളെ ഒന്ന് ചെറുതായി തിരിഞ്ഞു നോക്കുന്നുണ്ട് )

ടി.ജി. രവിയോട് -ചേട്ടാ ..

"ഇനി ഒന്ന് പെടപ്പിച്ചേ..

മാസ്സ് ബിജിഎം..ബാന്റ് മേളത്തിന്റെ ശബ്ദത്തിൽ

(അങ്ങനെ ഐപ്പിന്റെ വീടിന്റെ മുറ്റത്ത് രക്തതാണ്ഡവം കളിച്ചു മറിയം ചരിത്രം തിരുത്തുന്നു)

മറിയം ഡാൻസ് ചെയ്യുന്ന റിയാക്‌ഷൻ...ക്ലോസ് അപ്പ് ഷോട്ട് .മുഖത്തു സംതൃപ്തിനിറഞ്ഞ ചിരി.

(മറിയം ആ നിൽപ്പ് തന്നെ പെരുന്നാൾ അല്ലെ ..ശരിക്കും അന്നല്ലേ പെരുന്നാൾ)

ദിവസങ്ങൾക്ക് ശേഷം

മറിയം ശവക്കല്ലറയിൽ പൂക്കൾ അർപ്പിച്ചു കരയുന്ന സിനിമയിലെ സീനിന്റെ തുടർച്ച...

കഥയുടെ തുടക്കത്തിൽ മറിയത്തിന് ഒരു വീര പരിവേഷം ഉണ്ട്.

(സ്കൂളിലെ സീൻ, പൊറിഞ്ചുവിനെ ചുംബിക്കുന്ന സീൻ )

പക്ഷേ പിന്നീട് അപ്പന്റെ മരണം മുതൽ അവൾ വെറും കെട്ടുകാഴ്ച്ച ആകുന്നുണ്ട്. പൊറിഞ്ചുവിനോടൊപ്പം ഇറങ്ങി പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിയാമായിരുന്ന അവൾ എന്തിന് അതിന് തയ്യാറായി. നിസ്സാര കാരണം വലിയ കാര്യം ആയി മറിയം ജീവിച്ചപ്പോൾ പ്രേക്ഷകർ ആയിരുന്നു അയ്യേ ...എന്ന് പറഞ്ഞു മുഖം ചുളിച്ചവർ.

ഇതിനൊക്കെ ഒരു ഉത്തരം ആയിരുന്നു ഈ ക്ലൈമാക്സ്‌.ജോസും പൊറിഞ്ചുവും ആളികത്തിയത് പോലെ മറിയവും ഇവിടെ പൊളിച്ചേനെ...മറിയത്തിന് ആൾക്കാർ നൽകുന്ന വീര പരിവേഷവും

പ്രിൻസിനോട് കാണിക്കുന്ന ഹീറോയിനിസവും ഇവിടെ പൂർണ്ണത പ്രാപിച്ചേനെ ...ദുരന്ത ക്ലൈമാക്സ്‌ ന്റെ വിങ്ങൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് സംതൃപ്തി കിട്ടിയേനെ...ഇങ്ങനെ ആയിരുന്നു ക്ലൈമാക്സ്‌ എങ്കിൽ മറിയം എന്തെങ്കിലും ഒന്ന് ചെയ്തു എന്ന് തോന്നുന്ന ഭാഗവും ഇതായിരിക്കും...

പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീ കഥാപാത്രത്തിനും പടത്തിന്റെ ടൈറ്റിൽ നൽകുന്ന പ്രാധാന്യം വന്നേനെ...മറിയം തുടങ്ങി വെച്ച പ്രശ്നം മറിയം തന്നെ തീർക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends