Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ ഒരു ഭാഗ്യവാനാണ് ... ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ' ജാതകന്‍ ' ; പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ കുറിച്ച്‌ ഹൃദ്യമായ കുറിപ്പുമായി ബാലചന്ദ്രമേനോന്‍

07 SEPTEMBER 2020 02:46 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ദിനം. സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് ആശംസകൾകൊണ്ട് നിറയുകയാണ്. ഹൃദ്യമായി കുറിപ്പിലൂടെ മെഗാസ്‌റ്റാറിന് ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. വര്‍ഷങ്ങളായുള‌ള അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ഈ സന്തോഷം മമ്മൂട്ടി നേടിയെടുത്തതെന്ന് അഭിപ്രായപ്പെടുന്നു ബാലചന്ദ്ര മേനോന്‍. പണ്ട് സ്‌ക്രീനില്‍ കാണുമ്ബോള്‍ കൂളിംഗ് ഗ്ളാസ് വെച്ച നിങ്ങളോടുള‌ള അസൂയയാലാണ് മലയാളികള്‍ ഒന്നടങ്കം കൂവിയിരുന്നത് എന്ന് മമ്മൂട്ടിയോട് ഫേസ്‌ബുക്കില്‍ കുറിച്ച കുറിപ്പിലൂടെ പറയുന്നു ബാലചന്ദ്രമേനോന്‍.

ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പ് ;

മമ്മൂട്ടി, ഇന്നത്തെ "BIRTHDAY BOY" ക്കുള്ള എന്റെ കുറിപ്പാണിത് ..... ആദ്യം തന്നെ പറയട്ടെ , നിങ്ങള്‍ ഒരു ഭാഗ്യവാനാണ് ... ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍... കുടുംബസ്ഥനെന്ന നിലയില്‍... അങ്ങിനെ പലതിലും ... ചുരുക്കിപ്പറഞ്ഞാല്‍ ഒരു അനുഭവ യോഗമുള്ള ' ജാതകന്‍ ' എന്നര്‍ത്ഥം. നന്നായിരിക്കട്ടെ...! നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വര്‍ഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേര്‍ത്തു വായിക്കണം . ഞാനിന്നും ഓര്‍ക്കുന്നു , സിനിമയില്‍ ഒരു കാലഘട്ടത്തില്‍, നിങ്ങള്‍ പ്രത്യക്ഷമാവുമ്ബോള്‍ ഒന്നടങ്കം കൂവല്‍ ഉതിര്‍ത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു . സുന്ദരനായ നിങ്ങള്‍ കൂളിംഗ് ഗ്ലാസ് കൂടി വെച്ച്‌ മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോള്‍ അവന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത് . .... പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രികരിച്ചു . 'മമ്മൂട്ടിയുടെ ജാഡ ' എന്നൊരു പ്രയോഗം തന്നെ നിലവില്‍ വന്നു. എന്നാല്‍ ആ ജാടയെയൊക്കെ മറികടന്ന് നിങ്ങള്‍ സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു ; അവര്‍ക്കു നിങ്ങള്‍ 'മൊഞ്ചുള്ള മമ്മൂക്കയായി '... സബാഷ്! ഇനി നാം തമ്മിലുള്ള കാര്യം . ഞാന്‍ നിങ്ങളെ ആദ്യമായി കാണുന്നത് എന്നാണെന്നു അറിയാമോ ? നിങ്ങളറിയാതെയാണ് . നിങ്ങളെ അടി മുതല്‍ മുടി വരെ ഞാന്‍ ഉറ്റു നോക്കി കണ്ടിരുന്നു . ശരിക്കും ഒരു 'പെണ്ണ് കാണല്‍' പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ . ഈ പെണ്ണ് കാണല്‍ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു . സെഞ്ച്വറി രാജുമാത്യുവും കൊച്ചുമോനും . ഒരു ക്ലൂ കൂടി പറയാം അന്ന് നിങ്ങളുടെ പേര് മമ്മൂട്ടി എന്നായിരുന്നില്ല . 'സജിന്‍ 'എന്നായിരുന്നു . (ഇതിന്റെ വിശദവിവരങ്ങള്‍ എന്റെ തന്നെ "filmy FRIDAYS " SEASON 3 ല്‍ ഞാന്‍ വിശദമായി പിന്നെ പരാമര്‍ശിക്കുന്നുണ്ട്) . പിന്നെ, ഞാന്‍ നേരിട്ട് കാണും മുന്‍പ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടന്‍ സുകുമാരനായിരുന്നു . "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ " എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് സുകുമാരന്‍ എന്റെ "കലികയുടെ " സെറ്റില്‍ എത്തുന്നത് . സംസാര മധ്യേ സുകുമാരന്‍ പറഞ്ഞു : "ഇക്കഴിഞ്ഞ സിനിമയില്‍ എന്റെ കൂടെ ഒരു ചെറുപ്പക്കാരന്‍ അഭിനയിച്ചു .മമ്മൂട്ടി.". തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു . "അവന്‍ ആള്‍ 'അപകടകരിയാ..'".. പ്രതീക്ഷക്കു വക നല്‍കുന്ന നടന്‍ എന്നാണു സുകുമാരന്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി . മമ്മൂട്ടി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് മമ്മൂട്ടി ആയിട്ടു തന്നെ, "ചിരിയോ ചിരി"യില്‍ . പിന്നീട് "ശേഷം കാഴ്ചയില്‍ " ഒരു സ്വിമ്മിങ് കോച്ച്‌ ആയിട്ട് .അതുകഴിഞ്ഞാല്‍ "നയം വ്യ്കതമാക്കുന്നു " എന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും . എന്നെ മൊത്തത്തില്‍ UNSAFE ആക്കിയ SAFE എന്ന വിതരണക്കമ്ബനിയുടെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ആ ചിത്രം തെല്ലൊന്നുമല്ല എന്നെ സഹായിച്ചത് .എന്നാല്‍ നിങ്ങള്‍ കൂട്ടത്തില്‍ ഒരു കൊടും ക്രൂരത കൂടി കാട്ടി . ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് എനിക്ക് രണ്ടാഴ്ച സമയമേ തന്നുള്ളൂ .. ആ സമയത്തു നടക്കേണ്ടിയിരുന്ന ഒരു മമ്മൂട്ടി ചിത്രം പെട്ടന്ന് ക്യാന്‍സല്‍ ആയി . ആ ഡേറ്റ് എനിക്ക് സമ്മാനിച്ചിട്ടു മമ്മൂട്ടി പറഞ്ഞു : "ഇപ്പോഴത്തെ ചുറ്റുപാടില്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സിനിമ ...അത് നിങ്ങള്‍ക്കുമാത്രമേ കഴിയൂ "..... (അതേപ്പറ്റി ഇനിയുമുണ്ട് ഒത്തിരി പറയാന്‍ .അത് SEASON 3 ല്‍ ആവാം) രാപ്പകല്‍, കുഞ്ഞനന്തന്റെ കട , ഏറ്റവും അടുത്തു റിലീസാകാനിരിക്കുന്ന "വണ്‍ " എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും ഞാന്‍ നിങ്ങളുടെ കൂടെ വരുന്നുണ്ട് . ഇത്രയും കുറച്ചു സിനിമകളില്‍ മാത്രമേ നമ്മള്‍ സഹകരിച്ചുള്ളുവെങ്കിലും നമ്മള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധം തീര്‍ത്തെടുത്തു . ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം . എല്ലാവരും എന്നെ മേനോന്‍ എന്ന് വിളിക്കുമ്ബോള്‍ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതല്‍ എന്നെ ' മിസ്റ്റര്‍ മേനോന്‍' എന്നേ വിളിക്കുകയുള്ളു . അതാണ് മമ്മൂട്ടി.... എല്ലാവരും ആശംസകള്‍ നേരുന്ന ഈ ദിനത്തില്‍ ഞാനും നിങ്ങള്‍ക്കും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നു . ഇനി ഒരു സ്വകാര്യം ....ആരുംകേള്‍ക്കണ്ട .. അറിഞ്ഞോ അറിയാതെയോ പൗരുഷത്തിന്റെ പ്രതീകമായ നിങ്ങളുടെ ഉള്ളില്‍, അതായതു മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു "കൊച്ചു കുട്ടി" ഒളിഞ്ഞിരിക്കുന്നത് ഞാന്‍ അറിയുന്നു . "ശേഷം കാഴ്ചയുടെ "ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒരു രാത്രി മടക്കയാത്രയില്‍ നിങ്ങള്‍ അന്തം വിട്ട് കാറോടിച്ചപ്പോഴും , "നയം വ്യക്തമാകുന്നു" തിരുവന്തപുരം ഷൂട്ടിങ് വേളയില്‍ എന്റെ വീട്ടില്‍ ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ എന്നെ മക്കളുമൊത്ത് ക്യാമെറയില്‍ പകര്‍ത്താന്‍ നിങ്ങള്‍ വെമ്ബല്‍ കാട്ടിയപ്പോഴും, എന്തിനേറെ "നയം ...." ഷൂട്ടിങ് കഴിഞ്ഞു പോകവേ എല്ലാവരും കേള്‍ക്കെ , "ഞാന്‍ ഈ പടത്തില്‍ അഭിനയിച്ചിട്ടേയില്ല ...മിസ്റ്റര്‍ മേനോനെ അനുകരിച്ചിട്ടേയുള്ളു...' എന്ന് പറഞ്ഞപ്പോഴുമൊക്കെ നിങ്ങളിലെ ആ 'കുട്ടിയെ' ഞാന്‍ അടുത്തു കണ്ടിട്ടുണ്ട് .... അവനെ എന്നും നിങ്ങള്‍ കൂടെ കൂട്ടണം . അവനാണ് നിങ്ങള്‍ക്ക് സുഗന്ധം പകരുന്നത് ... അവനാണ് നിങ്ങളുടെ ചിരിക്ക് നൈര്‍മ്മല്യം പകരുന്നത് .... ഏവരെയും പോലെ ഞാനും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ! that's ALL your honour !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends