Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഈ പ്രേക്ഷകർ ചില്ലറക്കാരല്ല; കൂടെവിടെ കിനാശേരിയിൽ പുത്തൻ റൈറ്റർ ; ഇനി തേവർമലയിലെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നിമിഷങ്ങൾ ; സൂര്യയ്ക്ക് അപകടം സംഭവിക്കുമോ? ; ആകാംക്ഷയുടെ മുൾമുനയിൽ കൂടെവിടെ വരും ആഴ്ച ഇങ്ങനെ !

19 FEBRUARY 2022 12:51 PM IST
മലയാളി വാര്‍ത്ത

അപ്പോൾ കഴിഞ്ഞ ദിവസം നിങ്ങൾക്ക് കൂടെവിടെയിൽ ഒരു പുത്തൻ തുടക്കമായിരുന്നു. നമ്മൾ കുറച്ചധികം വിമർശിച്ച കുറച്ചൊക്കെ തമാശയാക്കിയ കൂടെവിടെ റൈറ്റർ ശശീന്ദ്രൻ വടകട 300 എപ്പിസോഡുകൾ പിന്നിട്ട വേളയിൽ കൂടെവിടെ ടീമിനോട് ബൈ പറഞ്ഞിരിക്കുകയാണ്. കഥാപാത്രങ്ങളിലെ മാറ്റങ്ങൾ പോലെ എഴുത്തുകാരും മാറുന്നത് സീരിയലിൽ സ്വാഭാവികമായിരിക്കും. അതാകാം സംഭവിച്ചത്. അപ്പോൾ ശശീന്ദ്രൻ വടകര സാറിന് എല്ലാ ആശംസകളും...

അപ്പോൾ നമ്മുടെ കൂടെവിടെ പരമ്പരയെ നമ്മൾ ആഗ്രഹിച്ച കൂടെവിടെ കിനാശേരിയാക്കാൻ പുതിയ സാർ വന്നിരിക്കുകയാണ്. ഈ പരമ്പരകളൊക്കെ ഒരു ക്ലാസ് റൂം ആയിട്ട് പരിഗണിച്ചാൽ, അതിൽ ഏറ്റവും വികൃതി പിടിച്ച കുട്ടികൾ ഉള്ള ക്ലാസ് ആണ് കൂടെവിടെ ക്ലാസ്.. വികൃതിക്കാരായ കുട്ടികൾ എന്ന് പറഞ്ഞത് പ്രേക്ഷകരെ തന്നെയാണ് . ഏഷ്യാനെറ്റ് കമന്റ് ബോക്സ് ആണ് നിങ്ങളുടെ ക്ലാസ് റൂം..

എന്തൊരു ബഹളമാണ് അതിൽ. ഇന്നലെയും ഇന്നും കൂടിയിട്ട് കൂടെവിടെ കമന്റ് ബോക്സ് തള്ളിമാറിച്ചിട്ടിട്ടുണ്ട്, അപ്പോഴാണ് അവിടേക്ക് പുതിയ സാർ കടന്നുവന്നിരിക്കുന്നത്. ഇനി മനോജ് സാർ ആണ് നിങ്ങളുടെ ക്ലാസ് സാർ..

ഏതായാലും ഇപ്പോൾ കഥ എത്തിനിൽക്കുന്നത് തേവർമല എന്ന ഒറ്റ പോയിന്റിലാണ്. രഹസ്യവിവാഹം എന്ന ചാപ്റ്റർ തന്നെ ക്ലോസ് ആയി. രഹസ്യവിവാഹം വേണം എന്നാഗ്രഹിച്ച പ്രേക്ഷകർ ഉണ്ടായിരുന്നു അല്ലെ...

പക്ഷെ അങ്ങനെ കഥയെ കൊണ്ടുവരാൻ ആയിരുന്നെങ്കിൽ ആ വിവാഹം മുൻപ് തന്നെ നടത്തുന്നതായിരുന്നു നല്ലത്. ആലഞ്ചേരിയിൽ നിന്നും നാട്ടിൽ എത്തുമ്പോൾ എന്ത് സംഭവിക്കും എന്നതായിരുന്നല്ലോ നമ്മുടെ ഒക്കെ ടെൻഷൻ. എന്നാൽ അതൊക്കെ വലിയ സീൻ ഇല്ലാതെ കടന്നുപോയി. അപ്പോൾ പിന്നെ ഇനി രഹസ്യ വിവാഹത്തിന്റെ ആവശ്യം അവിടെ വരുന്നില്ല.

 

 

 

പിന്നെ സൂര്യ കഴിഞ്ഞ ദിവസം സംസാരിച്ചത് കണ്ടപ്പോൾ ഒരു വിഷമം തോന്നി.. പഴയ സൂര്യയെ മിസ് ചെയുന്നു എന്ന് പറയുമ്പോൾ നമ്മൾ ഒരു കാര്യം കൂടി ഓർക്കണം. പണ്ടത്തെ സൂര്യ കൈമൾ വളരെ ഇന്റിപെന്റന്റ് ആയിരുന്നു. ആരെയും മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ല.. ആരോടും എന്തും പറയാം. ടീച്ചർ മാത്രമായിരുന്നു സൂര്യയുടെ ഒരേയൊരു ലോകം. ടീച്ചറെ മാത്രം അനുസരിച്ചാൽ മതി.

 

എന്നാൽ ഇപ്പോൾ ആ സാഹചര്യം അല്ലല്ലോ.. കഥ കുറേക്കൂടി മുന്നോട്ട് പോയി. ഇന്ന് സൂര്യ താമസിക്കുന്നത് ഋഷി നൽകിയ വീട്, അല്ലെങ്കിൽ ഋഷിയ്ക്ക് വേണ്ടി റാണിയമ്മ നൽകിയ വീട് . അതും അവിടെ സ്വന്തം സഹോദരൻ കൂടി സൂര്യയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇപ്പോൾ നിഥിന് കിട്ടിയിരിക്കുന്ന ജോലി ഉറപ്പായും റാണിയമ്മയുടെ അറിവോടെ ആയിരിക്കും .

പിന്നെ അതിഥി ടീച്ചർ പറയുന്നതിനെ ഒരിക്കലും സൂര്യ എതിർക്കില്ല. അങ്ങനെ ഉള്ള സൂര്യ കൈമൾ ഇന്നലെ സംസാരിച്ചപ്പോൾ അവളുടെ വ്യക്തിത്വം പോലും നഷ്ടപ്പെട്ടപോലെ തോന്നി.

അതായത്, " നിങ്ങൾ രണ്ടുപേരോടും ആയി എനിക്ക് ഒരു കാര്യം പറയാനുണ്ട്."

 

ഇത്രനാളും രഹസ്യ വിവാഹം കാര്യം പോലും താറുമാനിച്ചുറപ്പിച്ച ശേഷമാണ് സൂര്യയോട് പറയുന്നത്. അത് പെട്ടന്നുള്ള തീരുമാനം ആയിപ്പോയി എന്നും പറയാം. അതായത് നമ്പ്യാർ അങ്കിൾ വന്നപ്പോൾ ഉണ്ടായ ഐഡിയ ആയിരുന്നല്ലോ? എന്നാലും സൂര്യ സംസാരിച്ചു തുടങ്ങിയപ്പോൾ ആ ഒരു ഭാവം സൂര്യയോട് സഹതാപം തോന്നിപ്പിക്കുന്നുണ്ട് . പിന്നെ സൂര്യ പറഞ്ഞ കാര്യം രഹസ്യ വിവാഹം വേണ്ട എന്നാണ്..

അത് നല്ല തീരുമാനമാണോ ? നിങ്ങൾ അതിനെ കുറിച്ച് പറയുക. എന്റെ അഭിപ്രായത്തിൽ അവർ തേവർ മലയിൽ പോയി വരുമ്പോൾ പല കാര്യങ്ങൾക്കും ഒരു തീരുമാനം ആകും.

ഇനി റാണിയമ്മ വിരിച്ച വലയിൽ മിത്രയാണോ വീഴുന്നത് എന്നാണ് കണ്ടറിയേണ്ടത് . ആ സൂചന പ്രൊമോയിൽ ഉണ്ട്.. ജഗന്റെ ആളുകൾ തന്നെ അപായപ്പെടുത്താൻ ആ സ്ഥലത്ത് എത്തുന്നുണ്ട്. പക്ഷെ സൂര്യയ്ക്ക് പകരം മിത്രയ്ക്കാകും ആപത്തുണ്ടാവുക. അതിന്റെ കൂടുതൽ വിശേഷങ്ങൾ നാളെ പറയുന്നതാണ്. നമ്മുടെ മനോജ് സാർ എങ്ങനെ ആണ് കഥ പ്ലാൻ ചെയ്യുന്നത് എന്ന് ഞാൻ ഒന്ന് ശരിക്കും നോക്കട്ടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (16 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (27 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (28 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (38 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (42 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (58 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends