Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോഹൻലാലിനോട് അഴിഞ്ഞാടാൻ പറഞ്ഞത് ബി. ഉണ്ണിക്കൃഷ്ണൻ ; തെലുങ്കിനെ വെല്ലും ട്വിസ്റ്റ് ; പൊളിറ്റിക്കൽ കറക്ട്നെസ് ; ഹൈദരാബാദിൽ റിലീസ് ചെയ്യേണ്ട സിനിമ; എഡിറ്റിങ് അറിയുന്നവർ കാണണം; ആസൂത്രിത ആക്രമണങ്ങൾ ; ആറാട്ടിൽ ആറാടി ലാലേട്ടൻ!

21 FEBRUARY 2022 04:03 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനോട് അഴിഞ്ഞഭിനയിക്കാൻ ബി. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു, അദ്ദേഹം അങ്ങ് അഴിഞ്ഞാടി. ആ അഴിഞ്ഞാട്ടത്തിന് അവർ പേരിട്ടു– ആറാട്ട്. ഇത് വളരെ പോസിറ്റീവ് ആയി മാധ്യമങ്ങൾ നൽകിയ ഒരു റിവ്യൂ ആണ്.

ശരിക്കും രണ്ടുതരം അഭിപ്രായം ആറാട്ടിനെ കുറിച്ച് പറയുന്നുണ്ട്. ഫസ്റ്റ് ഹാഫ് അടിപൊളിയും ബാക്കി കുഴപ്പമില്ല.. എന്നുമാണ് കൂടുതൽ പേരും പറയുന്നത്. സിനിമ റിലീസ് ആകും മുന്നേ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ഒരു ടീംസ് കേരളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. മനഃപൂർവം കുറേപേർ ആസൂത്രിതമായി സിനിമയെ കുറ്റം പറയുകയാണ് എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണനും പറഞ്ഞു.

എന്തോന്നടെ.... ഒരു സിനിമ എടുക്കുന്നതിന് പിന്നിൽ എന്തുമാത്രം എഫോർട്ട് ഉണ്ടെന്നറിയുമോ? അതിനെ ഇങ്ങനെ പരിഹസിക്കരുത്... ആ പിന്നെ നിങ്ങൾ ക്യാഷ് കൊടുത്തു ടിക്കെറ്റ് എടുത്തു സിനിമ കണ്ടവരാണെങ്കിൽ വിമർശിക്കാം.. അതിൽ തെറ്റില്ല.. പക്ഷെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് ഈ എഡിറ്റിങ് ഒക്കെ അറിയുമോ? സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ അറിയുമോ? അതൊക്കെ പഠിച്ചിട്ട് മാത്രമേ വിമർശിക്കാവൂ...

അല്ലേൽ നിങ്ങൾ ഹൈദ്രബാദ് പോകണം. അവിടെ പോയാ നിങ്ങൾ വിമർശിക്കൂല.... ആ പിന്നെ എനിക്ക് എഡിറ്റിംഗ് അത്ര അറിയില്ല.. എഡിറ്റ് ചെയുന്നത് കണ്ടുള്ള പരിചയം വച്ചിട്ട് പറയുകയാണെങ്കിൽ.... " അപാരം" ആരും കുറ്റപ്പെടുത്താൻ വേണ്ടി ഇതിൽ "ഒന്നും ഇല്ല ".

പിന്നെ സിനിമ മലയാളികൾക്ക് സമ്മാനിച്ച ഒരു വലിയ ഗിഫ്റ്റ്, നമ്മുടെ പഴയ ആ മോഹൻലാൽ തിരിച്ചു കിട്ടി.. അല്ല.. അപ്പോൾ മോഹൻലാൽ എവിടെയാണ് പോയിരുന്നത്. മരക്കാർ ഒക്കെ ലാലേട്ടൻ സിനിമ ആയിരുന്നില്ലേ ....

 

 

 

ആഹ് .. അങ്ങനെ ലാലേട്ടൻ തിരിച്ചു വന്ന സിനിമ എന്ന് പറയാൻ പറഞ്ഞു. അതായത് നമ്മുടെ ലാലേട്ടൻ ഫാൻസ്‌ ആഗ്രഹിച്ച മൂവി....

പിന്നെ ഈ മലയാളികളിൽ കുറേപേർ മനഃപൂർവം കുറ്റപ്പെടുത്തുന്നത് ഒഴിച്ചാൽ ആറാട്ട് ശരിക്കും, ആറാടുകയാണ്.... ലാലേട്ടന്റെ ആറാട്ടാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.

സിനിമ ഒരു എന്റർടൈൻമെന്റ് എന്ന ഉദ്ദേശത്തിലാണ് എടുത്തത്. അത് ആദ്യം താനെന്ന പറഞ്ഞിട്ടുണ്ട്. തെലുങ്ക് മാസ്സ് മൂവീസ് ഒന്നും കണ്ടിട്ടില്ലാത്തവരാണ് ആറാട്ടിനെ ഒക്കെ കുറ്റപ്പെടുത്തുന്നത്. തെലുങ്ക് സിനിമയ്ക്കൊപ്പം വന്നെന്നൊന്നും അവകാശപ്പെടാൻ സാധിക്കില്ല, എങ്കിലും ആറാട്ടിലെ വി എഫ് എക്സ് ആ ട്രൈലറിൽ കണ്ടത് വച്ച് പറയുകയാണെങ്കിൽ ട്രിനിന്റെ മുകളിൽ വച്ചുള്ള സീനൊക്കെ ബഡാ പഞ്ചാണ്...

കുറെ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും മാസ്മരിക രംഗങ്ങൾ കാണുന്നത് . തീയറ്റർ ഇളകിമറിഞ്ഞ കുറെ രംഗംങ്ങൾ ഇതിലുണ്ട്. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ ഹൈദ്രബാദ് പോകണം. മലയാളികൾക്ക് ആ ഒരു പഞ്ചില്ല.

അതെങ്ങനാ കുറെ ബുജ്ജി പടങ്ങൾ കണ്ട് നിരൂപണം നടത്തിനടക്കുന്നവർ ആണ് ഒട്ടുമിക്ക മലയാളികളും.. ഈ ബുജ്ജി പടങ്ങൾ ഒക്കെ നിരോധിക്കണം.. എന്നിട്ട് മാസ് എന്റെർറ്റൈനെമെന്റിനു അവസരം കൊടുക്കണം.

ഇനി സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നെസ്. ഇപ്പോൾ സിനിമ ആയാലും ഒരു നോവൽ ആയാലും പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വാക്ക് മസ്റ്റ് ആണല്ലോ. അപ്പൊ ആറാട്ടിൽ അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും അതൊന്നും പറയാൻ പാടില്ല... കാരണം... നമ്മുടെ മെയിൻ കാരക്ടർ ജാതി വാൽ ഇട്ടിട്ട് , അത് മുറിച്ചു കളഞ്ഞു.

 

 

 

അപ്പോൾ പിന്നെ അവിടെ എല്ലാം ശരിയായില്ലേ.. പിന്നെ സ്ത്രീകളെ ഈ രൂപത്തിന്റെ പേരിൽ ഒക്കെ കളിയാക്കി... ഒരു ഡബിൾ മീനിങ് ഇട്ട് അതൊരു തമാശയാക്കി പറയുന്നുണ്ടെങ്കിലും, മക്കളെ നിങ്ങൾ വിഷമിക്കേണ്ട... നിങ്ങൾക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞെങ്കിൽ അപ്രീസിയേഷൻ ആണ് കേട്ട...

പെണ്ണുങ്ങൾക്ക് കല്യാണം അല്ല ഒരേയൊരു ലക്ഷ്യം .... സ്വയം പര്യാപതരാവുകയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറെക്റ്റ്.. അങ്ങനെ പൊളിറ്റിക്കലി കറെക്റ്റ് കൂടെകൂടെ പറയുന്നൊണ്ട് ഒന്നും തോന്നരുത്..

പിന്നെ വിമർശിക്കുന്നവരോട്... അതെ സിനിമയെ കുറിച്ച് സംവിധായകൻ ബി ഉണ്ണിക്രിഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്...

"ഒരു വർണ്ണാഭമായ സിനിമ,ഇതിനകത്ത് വലിയ ഒരു കഥാഗതി നിങ്ങൾ നോക്കേണ്ട ആവശ്യമില്ല . ഇതിൽ സീരിയസ് ആയ ഒരു വിഷയവും ചർച്ച ചെയ്യുന്നില്ല ....," അപ്പോൾ നിങ്ങൾ കഥ നോക്കരുത്.. ഇതു മോഹൻലാൽ എന്റർടൈനർ ആണ്... അങ്ങനെ കണ്ടിട്ട് പോകണം . കേട്ടല്ലോ? അപ്പൊ കനപ്പെട്ട കണ്ടെന്റ്റ് നോക്കേണ്ട കാര്യമില്ല .. ജസ്റ്റ് ചില്ല് ആയി കണ്ടാസ്വദിക്കാവുന്ന ഒരു അടിപൊളി മൂവി ആണ് ആറാട്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends