Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവര്‍ക്കുമുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അതിന് സാധിക്കാറില്ല... മായയോട് അസൂയ തോന്നിയ നിമിഷത്തെ കുറിച്ച് ഒരു എഴുത്തുകാരന്റെ വാക്കുകള്‍

22 FEBRUARY 2022 07:48 PM IST
മലയാളി വാര്‍ത്ത

''നിങ്ങള്‍ക്ക് എന്നോട് ഒരു സ്‌നേഹവുമില്ല'' എന്ന വാചകം നമ്മളെല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാവില്ലേ? പങ്കാളിയോട്...സുഹൃത്തിനോട്...അങ്ങനെ പലരോടും... സത്യത്തില്‍ അത്തരമൊരു പരിഭവം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സ്‌നേഹം ചോദിച്ചുവാങ്ങാനാവുന്ന ഒന്നാണോ? വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' സിനിമയില്‍ നടി അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരന്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്. ഹൃദയം കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നിയെന്നും തന്നെ വേണ്ടാത്ത ഒരാളില്‍നിന്ന് എത്ര മനോഹരമായ രീതിയിലാണ് അവര്‍ ഇറങ്ങിപ്പോന്നതെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.

ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവര്‍ക്കുമുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അതിന് സാധിക്കാറില്ലെന്ന് പറയുകയാണ് സന്ദീപ്. 'നാം ഒരുപാട് സ്‌നേഹിക്കുന്ന ആള്‍ക്ക് നമ്മളോട് വലിയ താത്പര്യം ഇല്ലെന്ന് മനസ്സിലായാലും നാം പിന്മാറില്ല. അതെല്ലാം തോന്നലാണെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കും. അയാളെ ന്യായീകരിക്കാന്‍ നൂറ് കാരണങ്ങള്‍ കണ്ടെത്തും. മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാന്‍ നാം ശരിക്കും ബുദ്ധിമുട്ടും', സന്ദീപ് കുറിപ്പില്‍ പറയുന്നു.

സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഹൃദയം കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നി. തന്നെ വേണ്ടാത്ത ഒരാളില്‍നിന്ന് എത്ര മനോഹരമായ രീതിയിലാണ് അവര്‍ ഇറങ്ങിപ്പോന്നത്!
ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവര്‍ക്കുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും അതിന് സാധിക്കാറില്ല.
അരുണ്‍ നീലകണ്ഠന് (പ്രണവ് മോഹന്‍ലാല്‍) മായയോട് തോന്നിയ പ്രണയത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. ദര്‍ശനയുമായി വേര്‍പിരിഞ്ഞതിന്റെ നൈരാശ്യം തീര്‍ക്കാന്‍ അരുണ്‍ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു മായയോടുള്ള ബന്ധം.
അത് തിരിച്ചറിഞ്ഞ നിമിഷത്തില്‍ മായ അരുണിനോട് ചോദിക്കുന്നുണ്ട്
''ദര്‍ശനയെ സ്‌നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ!?'
ആ ചോദ്യത്തിന് അരുണ്‍ മറുപടിയൊന്നും നല്‍കുന്നില്ല. പക്ഷേ അയാളുടെ നിശബ്ദതയില്‍ മായയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു. ആ നിമിഷത്തില്‍ത്തന്നെ മായ അരുണിനോട് ഗുഡ്‌ബൈ പറയുകയാണ്.
മനുഷ്യര്‍ക്ക് ഒരു കുഴപ്പമുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് നാം വേണ്ടുവോളം സ്‌നേഹം നല്‍കും. ശരിക്കും നമ്മെ സ്‌നേഹിക്കുന്നവരെ നാം കാണുകയുമില്ല. പരിഗണന ഇല്ലാത്ത ഇടങ്ങളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞ് ജീവിതം പാഴാക്കുന്ന ഏര്‍പ്പാട് നമുക്കുണ്ട്.
''നിങ്ങള്‍ക്ക് എന്നോട് ഒരു സ്‌നേഹവുമില്ല'' എന്ന വാചകം നമ്മളെല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാവില്ലേ? പങ്കാളിയോട്...സുഹൃത്തിനോട്...അങ്ങനെ പലരോടും...
സത്യത്തില്‍ അത്തരമൊരു പരിഭവം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സ്‌നേഹം ചോദിച്ചുവാങ്ങാനാവുന്ന ഒന്നാണോ?
നമുക്ക് അത്രമേല്‍ പ്രിയപ്പെട്ട ഒരാള്‍ നമ്മുടെ ജന്മദിനം മറന്നുപോയി എന്ന് കരുതുക. നമുക്ക് വേണമെങ്കില്‍ അയാളോട് പരാതി പറയാം. അടുത്ത ബെര്‍ത്ത്‌ഡേയ്ക്ക് അയാള്‍ ഉറപ്പായിട്ടും ആശംസകള്‍ അറിയിച്ചേക്കും. പക്ഷേ അത് നമ്മള്‍ അയാളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. വിഷ് ചെയ്തില്ലെങ്കില്‍ പരാതി കേള്‍ക്കേണ്ടിവരും എന്ന ബോദ്ധ്യമാകും അയാളെ നയിക്കുന്നത്.
മനസ്സറിഞ്ഞ് ചെയ്യുന്നതും ചെയ്യിക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് തരുന്ന എല്ലാ കാര്യങ്ങളും വളരെയേറെ സ്‌പെഷലായിരിക്കും. ചോദിച്ചുവാങ്ങിയവ അങ്ങനെയാവില്ല.
പക്ഷേ നമ്മള്‍ ഇതൊന്നും മനസ്സിലാക്കുകയില്ല. നാം ഒരുപാട് സ്‌നേഹിക്കുന്ന ആള്‍ക്ക് നമ്മളോട് വലിയ താത്പര്യം ഇല്ലെന്ന് മനസ്സിലായാലും നാം പിന്മാറില്ല. അതെല്ലാം തോന്നലാണെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കും. അയാളെ ന്യായീകരിക്കാന്‍ നൂറ് കാരണങ്ങള്‍ കണ്ടെത്തും.
മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാന്‍ നാം ശരിക്കും ബുദ്ധിമുട്ടും.
ഇനി അഥവാ ചോദിച്ചാലും,അയാള്‍ നെഗറ്റീവ് ആയ ഒരു മറുപടി തന്നാലും ആ ബന്ധം ഉപേക്ഷിക്കാന്‍ നാം മടിക്കും. പരമാവധി സഹിക്കും. അയാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ശ്രമിക്കും. ഒടുവില്‍ ദയനീയമായി പരാജയപ്പെടും.
സംശയരോഗികളായ ചില ഭര്‍ത്താക്കന്‍മാരെ കണ്ടിട്ടുണ്ട്. ഭാര്യ പരപുരുഷനുമായി ബന്ധം പുലര്‍ത്തിയാലോ എന്ന ഭയം മൂലം സദാസമയവും ഭാര്യയ്ക്ക് കാവല്‍ നില്‍ക്കുന്നവര്‍! അങ്ങനെ വാച്ച്മാന്റെ ജോലി ചെയ്ത് നേടിയെടുക്കുന്ന സംഗതിയെ സ്‌നേഹം എന്ന് വിളിക്കാനാകുമോ?
''എന്നെ വിവാഹം കഴിക്കൂ'' എന്ന് യാചിച്ചുകൊണ്ട് കാമുകന്റെ/കാമുകിയുടെ പിന്നാലെ നടക്കുന്ന ആളുകളെയും കണ്ടിട്ടുണ്ട്. അങ്ങനെ യാചിച്ച് സ്വന്തമാക്കുന്നത് ശാശ്വതമാകുമെന്ന് തോന്നുന്നുണ്ടോ? യഥാര്‍ത്ഥ സ്‌നേഹം ഭിക്ഷയായി കിട്ടില്ല.
അവിടെയാണ് നാം മായയെ തിരിച്ചറിയേണ്ടത്. ഒരാള്‍ക്ക് നമ്മളെ വേണ്ട എന്ന തോന്നിയാല്‍ ഒരു സെക്കന്റ് പോലും അവിടെ തുടരരുത്. ആ തീരുമാനം എടുക്കാന്‍ ഒരുപാട് പ്രയാസപ്പെടേണ്ടിവന്നേക്കാം. ചിലപ്പോള്‍ നമ്മള്‍ മാസങ്ങളോളം കണ്ണുനീര്‍ പൊഴിച്ചേക്കാം. എന്നാലും ഇറങ്ങിപ്പോരുക തന്നെ വേണം. ആദ്യം കയ്പ് തോന്നിയാലും പിന്നീട് മധുരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ  (1 minute ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മന്ത്രി റോജി.എം.  (7 minutes ago)

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (55 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (2 hours ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

Malayali Vartha Recommends