Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

'നീതിന്യായ തീവ്രവാദികള്‍' എന്ന പുതിയ പദപ്രയോഗം വൈകാതെ ഉണ്ടായേക്കും; ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ, ഉദാത്തമായ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം; നീതിന്യായസംവിധാനത്തെ RSS ദുരുപയോഗം ചെയ്യുന്നു എന്ന് എം.എ. ബേബി!

28 JUNE 2022 06:45 PM IST
മലയാളി വാര്‍ത്ത

ഒരാള്‍ക്ക് പൗരത്വം നല്‍കാന്‍ മതം ഒരു മാനദണ്ഡമായിക്കൂടാ എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ, ഉദാത്തമായ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം എന്ന് ആരോപിക്കുകയാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.'നീതിന്യായ തീവ്രവാദികള്‍' എന്ന പുതിയ പദപ്രയോഗം വൈകാതെ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആര്‍.എസ്.എസിന്റെ കേരള അജന്‍ഡയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ കേളുവേട്ടൻ പഠനകേന്ദ്രം സംഘടിപ്പിച്ച സംവാദം കെ.പി. കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഈ വിവാദ പരാമർശം.

എം.എ. ബേബിയുടെ വാക്കുകള്‍ പൂർണ്ണമായി വായിക്കാം...

കൊലപാതകങ്ങളിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇന്നും ഇന്ത്യയില്‍ അവശേഷിക്കുന്ന നീതിന്യായ സംവിധാനം ഒരുപാട് പരിക്കുകളോടുകൂടി രക്തമൊലിപ്പിച്ചാണ് നിലനില്‍ക്കുന്നത്. എന്തു ബാക്കിയുണ്ടാവും, എത്രകാലമുണ്ടാവും എന്നൊന്നും പറഞ്ഞുകൂടാ. ആ നീതിന്യായ സംവിധാനത്തിലൂടെ ഇരകളുടെ നഷ്ടബോധത്തിന് പരിഹാരമുണ്ടാക്കാന്‍വേണ്ടി അത്യന്തം അസാധാരണമായ പ്രതിബദ്ധതയോടും സമര്‍പ്പണത്തോടും ത്യാഗസന്നദ്ധതയോടും സാഹസികതയോടും കൂടി ടീസ്ത സെതല്‍വാദും ആര്‍.ബി. ശ്രീകുമാറും എല്ലാം കോടതി വരാന്തകള്‍ കയറിയിറങ്ങി നടക്കുമ്പോള്‍ സുപ്രീം കോടതിയിലെ മൂന്നു ജഡ്ജിമാര്‍ പറയുകയാണ് അവരെ പിടിക്കൂ, ഭീകരവാദികളാണ് അവര്‍.

 

ഇനി പുതിയ ഒരു ടേം ഒരുപക്ഷേ ഉണ്ടാവും. ലീഗല്‍ ടെററിസ്റ്റ്. നീതിന്യായ തീവ്രവാദികള്‍. നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ അദൃശ്യമായി ആര്‍എസ്എസ്സിനെ എതിര്‍ക്കണം. ഗാന്ധിജിയുടെ ചോര പുരണ്ട കരങ്ങളുമായി നില്‍ക്കുന്ന ഈ സംഘടന എതിരാളികളെ ഓരോ വിധത്തില്‍ കീഴ്‌പ്പെടുത്തുന്നു. ഭരണകൂട സംവിധാനത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. സുപ്രീം കോടതിയെ വിമര്‍ശിക്കുകതന്നെയാണ്. എന്നാല്‍ ഭവിഷ്യത്ത് മനസ്സിലാക്കിക്കൊണ്ടാണ്. ഇവരെയെല്ലാം പിടിച്ച് ജയിലിലിടൂ എന്ന് പറയുന്ന മൂന്നംഗ ബഞ്ചിന് ഒരു വിധിയെഴുതാമെങ്കില്‍ എനിക്കെതിരേയും നടപടിയുണ്ടാകാം.

 

 

 

ഒരാള്‍ക്ക് പൗരത്വം നല്‍കാന്‍ മതം ഒരു മാനദണ്ഡമായിക്കൂടാ എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ, ഉദാത്തമായ ആശയം. ആ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം, സിറ്റിസൺഷിപ് അമന്‍ഡ്‌മെന്റ് ആക്ടിലൂടെ. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇത് ഭരണഘടനാപരമാണോ എന്ന ചോദ്യം സൂപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ട് എത്ര നാളായി? ഈ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എന്താ പണി? അത് ചോദിക്കാന്‍ എനിക്ക് അവകാശമുണ്ടോ? എനിക്ക് മാത്രമല്ല നിങ്ങള്‍ക്കും അവകാശമുണ്ട്. ഇവര്‍ക്ക് കൊടുക്കുന്ന ശമ്പളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്റേയും നിങ്ങളുടേയും നികുതിയില്‍ നിന്നാണ്.

 

ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും പാര്‍ലമെന്റ് പാസാക്കിയാല്‍ അത് എടുത്ത് തോട്ടില്‍കളയാനുള്ള ജോലി സുപ്രീം കോടതിക്കാണ്. ആ ജോലി ചെയ്യുന്നില്ല. ശമ്പളം വാങ്ങി നടക്കുകയാണ്. പക്ഷേ, ആ സുപ്രീം കോടതിയിലെ തന്നെ ജസ്റ്റിസ് രമണ കഴിഞ്ഞ ദിവസം പറഞ്ഞു, അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്ന്. ഇവര്‍ പറയുന്നത് ആത്മാര്‍ഥമായിട്ടാണോ? ഇവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നു എന്നുള്ള വിമര്‍ശനം രാജ്യത്ത് നിന്ന് ഉയരുമ്പോള്‍ ആ വിമര്‍ശം ഉയര്‍ത്തുന്ന ഒരു പ്രഭാഷകനെ കൊണ്ടുതന്നെ ദാ നല്ലൊരു കാര്യവും പറഞ്ഞിരിക്കുന്നു എന്ന് പറയിക്കാനാകുമോ ചെയ്തത് എന്നുള്ള സംശയവും ഇല്ലാതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (4 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (19 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (39 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (45 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (54 minutes ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (2 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

Malayali Vartha Recommends