Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആള് അറിയാതെ ആയിരുന്നു ആ ക്ലിപ്പ് ഇട്ടത്: നിന്റെ അച്ഛൻ തന്നെയാണോ ഇത്... നിന്നെ ജനിപ്പിച്ച ആൾ എവിടെ എന്നൊക്കെയുള്ള കമന്റുകൾ കേട്ട് മനസ് വേദനിച്ചു:- ഒടുവിൽ വെളിപ്പെടുത്തലുമായി അഞ്ജിത നായർ

28 JANUARY 2023 02:21 PM IST
മലയാളി വാര്‍ത്ത

യൂട്യൂബ് വ്‌ളോഗറായ അഞ്ജിത നായരുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവിധ ആല്‍ബം ഗാനങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഒരു കൃഷ്ണ ഭക്തി ഗാനത്തിലൂടെയാണ് അഞ്ജിത അഭിനയ രംഗത്തേക്ക് ചുവട് വച്ചത്. അഭിനയത്തേയും കലയേയും താൻ ഏറെ സ്നേഹികുനുണ്ടനും ഇനിയും അവസരങ്ങൾ വന്നാൽ ഏറ്റെടുക്കുമെന്നും പറയുകയാണ് ഇപ്പോൾ അഞ്ജിത. ഇതിനിടെ താരം അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി. താൻ ഏറെ വിഷമത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ഒരു മകൾക്കും ഇങ്ങനെ കേൾക്കാൻ ഇടയാകാതെ ഇരിക്കട്ടെ എന്നും അഞ്ജിത പറയുന്നു.

എനിക്ക് ചോദിക്കാനും പറയാനയും ആരുമില്ലേ, കയർ ഊരി വിട്ടിരിക്കുകയാണോ എന്നാണ് പലരും എന്നോട് ചോദിക്കുന്നത്. ഇത്തരം കമന്റുകൾ ഉൾകൊള്ളാൻ ആകുന്നുണ്ടോ എന്ന് ചോദിച്ചാൽ ആകുന്നുണ്ട്. ആദ്യ സമയത്തെ ഞാൻ ആയിരുന്നു എങ്കിൽ കുറച്ചൊക്കെ പ്രതികരിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത്തരം ആളുകളോട് എന്തിനാണ് പ്രതികരിക്കുന്നത് എന്നാണ്. നമ്മൾ അതിനോട് പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാകൂ. റിപ്ലൈ കൊടുക്കുമ്പോൾ ആണ് അതിന് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കമന്റ് ചെയ്യുന്നതിനും ഒരു ലിമിറ്റ് ഉണ്ട്.

ഒരു വ്യക്തിയെ നമുക്ക് ഇഷ്ടം അല്ലെങ്കിൽ ആ വ്യക്തിയോട് മിണ്ടാതെ ഇരിക്കുക. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക് ഇതുകൊണ്ട് നിങ്ങൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്ന്. എന്നെ മോശം പറഞ്ഞാൽ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. ഞാൻ ആരുടെയും പേര് എടുത്തു പറയുന്നില്ല, പക്ഷെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങൾ എന്തിനാണ് എന്റെ വീട്ടിൽ ഉള്ളവരെ കൂടി ഇത്രയും പറയുന്നത്. ഒരാളെ വേദനിപ്പിച്ചു കൊണ്ടല്ല ജീവിതത്തിൽ സംതൃപ്തി കണ്ടെത്തേണ്ടത്. ഒരു മനുഷ്യന് എപ്പോളും നല്ല ചിന്തയാണ് വേണ്ടത്. ഈ മോശം ചിന്തയിലൂടെ നിങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. ആളുകൾക്ക് എന്താണ് എന്റെ കാര്യങ്ങൾ അറിയാൻ ഇത്ര ആകാംഷ എന്ന് മനസിലാകുന്നില്ല.

 

എനിക്ക് എല്ലാവരും ഉള്ള ആള് തന്നെയാണ്. അച്ഛനും ഉണ്ട് അമ്മയും ഉണ്ട്. ചേട്ടനും ചേച്ചിയും ഒക്കെയുണ്ട്. പിന്നെ എന്തിനാണ് എനിക്ക് ആരും ഇല്ല എന്ന തരത്തിലുള്ള കമന്റ്സ് നിങ്ങൾ ഇടുന്നത്. എല്ലാവർക്കും എന്റെ അച്ഛനെ കുറിച്ചാണ് അറിയേണ്ടത്. എനിക്ക് അച്ഛനില്ല എന്നാണ് ആളുകൾ പറയുന്നത്. അച്ഛന് വീഡിയോ എടുക്കുന്നത് ഇഷ്ടമല്ല എന്ന് പല വീഡിയോസിലും ഞാൻ പറഞ്ഞതാണ്. ചെറുപ്പം മുതലേ അച്ഛൻ അങ്ങനെ ഉള്ള ആളാണ്. അദ്ദേഹം വളരെ അധ്വാനിക്കുന്ന ഒരാൾ ആണ്. അധ്വാനിച്ചുകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്.

അച്ഛാ ഒരു വീഡിയോ എടുക്കട്ടേ എന്ന് ചോദിച്ചാൽ അദ്ദേഹം നിൽക്കില്ല അതുകൊണ്ടാണ് അദ്ദേഹം അറിയാതെ ഞാൻ ഒരു ചെറിയ ക്ലിപ്പ് ഇട്ടത്. എന്നാൽ അതിനും മോശം കമന്റുകൾ ആണ് പങ്കിടുന്നത്. അത് നിന്റെ അച്ഛൻ തന്നെയാണോ, അച്ഛൻ ആണെങ്കിൽ വീഡിയോ എടുക്കില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഒരു മകളോട് ഇങ്ങനെ ചോദിക്കുമ്പോൾ ആ കുട്ടിയ്ക്ക് എത്രത്തോളം വിഷമം ഉണ്ടാകും എന്ന് ചിന്തിച്ചു നോക്കൂ. ഞാൻ ഇപ്പോൾ നല്ല വീഡിയോസ് അല്ലെ ഇടുന്നത് നിങ്ങൾക്ക് അത് സ്വീകരിച്ചു കൂടെ, എന്തിനാണ് വേദനിപ്പിക്കുന്നത്.

നിന്റെ അച്ഛൻ തന്നെയാണോ ഇത്. നിന്നെ ജനിപ്പിച്ച ആൾ എവിടെ എന്നൊക്കെയാണ് അച്ഛന്റെ ഒരു ചെറിയ ക്ലിപ്പ് ഇട്ടപ്പോൾ കേൾക്കേണ്ടി വന്നത്. സത്യത്തിൽ ഒരുപാട് ദുഖമുണ്ട്. അച്ഛൻ ഇല്ലാത്ത കുട്ടി എന്ന് കേട്ട് കേട്ട് ഞാൻ മടുത്തു. ഇതൊന്നും കേട്ടിട്ട് വിഷമിക്കണ്ട എന്നാണ് ചേച്ചി പറഞ്ഞത്. പക്ഷേ അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം ആയി. സത്യം പറഞ്ഞാൽ ഞാൻ അത്രയും പിടിച്ചു നിൽക്കുന്നുണ്ട്. ഒരു പരിധി കഴിഞ്ഞാൽ എല്ലാം കൈ വിട്ടുപോകും എന്നും അഞ്ജിത വീഡിയോയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (27 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (33 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (43 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (52 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (58 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

Malayali Vartha Recommends