Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സങ്കടം അടക്കാനാവാതെ....മുണ്ടക്കൈ ദുരന്തത്തില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി....

31 JULY 2024 11:57 AM IST
മലയാളി വാര്‍ത്ത

സങ്കടം അടക്കാനാവാതെ....മുണ്ടക്കൈ ദുരന്തത്തില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി....ഹൃദയഭേദകമാണ് ദുരന്തഭൂമിയിലെ ഓരോ കാഴ്ചയും. ... ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് നാട്. ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്. മുണ്ടക്കൈയിലാണ് ഉരുള്‍പൊട്ടലുണ്ടായതെങ്കിലും മൂന്നുകിലോമീറ്റര്‍ ഇപ്പുറമുള്ള ചൂരല്‍മല സ്‌കൂള്‍റോഡിലും ജി.വി.എച്ച്.എസ്. സ്‌കൂളിലും പാലത്തിലും അമ്പലത്തിലുംവരെ വെള്ളവും ചെളിയും പാറക്കല്ലുകളുമെത്തി. നിരനിരയായി കിടത്തിയ മൃതദേഹങ്ങള്‍, തിരിച്ചറിയാന്‍ ഫോണില്‍ ഫോട്ടോയുമായി എത്തുന്ന ബന്ധുക്കള്‍.

മണ്ണിനടിയില്‍ ഇനിയുമെത്രപേരെന്ന് ഊഹിക്കാന്‍ പോലുമാകില്ല. മുണ്ടക്കെയിലെ 540 വീടുകളില്‍ ബാക്കിയുള്ളത് വിരലിലെണ്ണാവുന്നവ മാത്രം. രണ്ട് ഗ്രാമങ്ങളാണ് നാമാവശേഷമായത്. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താന്‍ ബാക്കി. ജീവനും ജീവിതവും കൈയില്‍പിടിച്ചോടിയവര്‍ ഉറ്റവര്‍ക്കായി നെഞ്ചുലഞ്ഞ് തിരയുകയാണ്.

ആ തെരച്ചിലില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി.... ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


അതേസമയം രണ്ടു വര്ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ ഷിജുവിന്റെ കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അന്നുണ്ടായ സംഭവത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. എങ്കിലും ഷിജുവും കുടുംബവും വലിയ പരുക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നാലെയാണ് ഇത്തവണ വീടും ജീവനും കവര്‍ന്നു ദുരന്തമെത്തിയത്. അതേസമയം വിദേശത്തുള്ള ചേട്ടനും നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends