Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകള്‍, അതിനുള്ളത് കര്‍മ്മ നല്‍കും" മാധവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വൈറലാകുന്നു....

01 AUGUST 2024 11:16 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ഇതിനോടകം സിനിമയില്‍ അരങ്ങേറി കഴിഞ്ഞു. പെണ്‍മക്കള്‍ രണ്ടുപേരും ഇതുവരെയും സിനിമയിലേക്ക് എത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാള്‍ മാധവ് സുരേഷാണ്. മാധവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചില കോട്ട്‌സ് കോര്‍ത്തിണക്കിയ സ്റ്റോറി ആണ് മാധവ് പങ്കുവച്ചത്.


'നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകള്‍, അതിനുള്ളത് കര്‍മ്മ നല്‍കും എന്നാണ് മാധവ് കുറിച്ചത്. അവരില്‍ ഭൂരിഭാഗവും എന്റെ ജീവിതത്തിന്റെ ഭാഗമായവരും ഏറ്റവും മോശമായത് അര്‍ഹിക്കുന്നവരുമാണ്, ഇതൊക്കെ ഒരു പെണ്‍കുട്ടിയെ ഉദ്ദേശിച്ചാണ് എന്നായിരുന്നു മാധവ് കുറിച്ചത്. മാധവിന്റെ സ്റ്റാറ്റസുകള്‍ വൈറലായതോടെ സെലിനുമായി ബ്രേക്കപ് ആയോ എന്നുള്ള ചോദ്യങ്ങള്‍ ആയി. എന്നാല്‍ ഒരാളെ ഉദ്ദേശിച്ചല്ല ചൂഷണം ചെയ്യുന്ന എല്ലാവരേയും കുറിച്ചുള്ള പോസ്റ്റാണ് മാധവ് പങ്കിട്ടത് എന്ന് വ്യക്തമാണ്. കുറുമ്പിന്റെ കാര്യത്തില്‍ തന്റെ അഞ്ച് മക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി കുറുമ്പ് കൂടിപോയ വിഷയം ആണോ സ്റ്റാറ്റസില്‍ കാണുന്നത് എന്നും ചിലര്‍ കമന്റുകള്‍ ഇടുന്നുണ്ട്.

അതേസമയം കുറച്ച് നാള്‍ മുന്‍പ് മാധവ് സുരേഷ് ഗോപിയുടെ ഒരു പോസ്റ്റ് ഏറെ ചര്‍ച്ച ആയതാണ്. തന്റെ അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പില്‍ പറയുന്നു. ഇന്ന് എന്റെ ജീവിതത്തിലെ

ഏറ്റവും സ്‌പെഷ്യലായിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്തിനും ഉറച്ചുനില്‍ക്കുന്ന എന്നോടൊപ്പം നിന്ന ഒരാള്‍. എന്നായിരുന്നു സെലിനെ കുറിച്ച് മാധവ് കുറിച്ചത്. മാധവിന്റെ ഈ പോസ്റ്റ് വൈറലായതോടെ ഇവര്‍ പ്രണയത്തില്‍ ആയിരുന്നോ, എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധവിന്റെ ഇന്‍സ്റ്റയില്‍ ആ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായി.

എന്നാല്‍ ആദ്യമായി സെലിനെ മാധവ് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു സെലിനൊപ്പമുള്ള ആദ്യ ചിത്രത്തിന് മാധവ് അന്ന് നല്‍കിയ തലക്കെട്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകള്‍ മാധവ് നിഷേധിച്ചിച്ചു. വീണ്ടും സെലിനൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രണയത്തിലാണോയെന്ന ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. അടുത്തിടെ പുണ്യ എലിസബത്തിന്റെ വിവാഹത്തിനും സെലിന് ഒപ്പമാണ് ഗോകുല്‍ എത്തിയത്. എന്തായാലും ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരും ഉന്നയിക്കുന്നത്.

 

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (9 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (27 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (30 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (36 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (16 hours ago)

Malayali Vartha Recommends