പിണറായി വിജയനെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍

സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോട് നടി മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണമെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അങ്ങേയറ്റം സാധാരണമായ ഏറ്റവും വലിയ പ്രത്യയശാസ്ത്ര പാഠശാലയായി മാറിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന പിണറായിക്ക് ഈ പ്രശ്‌നം നന്നായി ഉള്‍ക്കൊള്ളാനാകുമെന്ന് ഉറപ്പുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.പകല്‍ ഇറങ്ങി നടക്കാനും രാത്രി ഉറങ്ങിക്കിടക്കാനും സ്ത്രീകള്‍ പേടിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലായിടത്തുമുള്ള സ്ത്രീകളുടെ അരക്ഷിതബോധം ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെയും ആകുലത ആകുന്നുവെന്നും മഞ്ജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























