മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയ്ക്ക് ബാലു മഹേന്ദ്ര ഉപദേശം നല്‍കി

ഛായാഗ്രാഹകനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ കഴിവ് തെളിയിച്ച സിനിമാക്കാരനാണ് ബാലു മഹേന്ദ്ര. മൂന്നാം പിറ, അഴിയാത്ത കോലങ്ങള്‍, സദ്മ, ചട്ടക്കാരി, യാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും സുപരിചിതന്‍.മലയാളത്തില്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരുന്നു യാത്ര. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയോട് ബാലുമഹേന്ദ്ര 'മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്' എന്ന് ഉപദേശിച്ചത്.മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!സംഭവം ഇങ്ങനെ, യാത്രയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്‌ക്കെ ഒരു രംഗം എടുക്കാന്‍ ഏറെ വൈകി. പകല്‍ വെളിച്ചം മങ്ങിതുടങ്ങി, ഇരുട്ട് വീണു. 'ഇനി ലൈറ്റ് ശരിയാകുമോ' എന്ന് മമ്മൂട്ടി ബാലു മഹേന്ദ്രയോട് ചോദിച്ചു. അദ്ദേഹം ഒന്നും മിണ്ടാതെ ആയപ്പോള്‍ മമ്മൂട്ടി വീണ്ടും ആവര്‍ത്തിച്ചു, 'അല്ല എനിക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. നാളെ എടുക്കുന്നതായിരുക്കും നല്ലതെന്നേ പറഞ്ഞുള്ളൂ.' അന്ന് മുഴുവന്‍ ചിത്രീകരിച്ച ശേഷമാണ് ബാലു മഹേന്ദ്ര പാക്കപ് പറഞ്ഞത്. ഡബ്ബിങ് സമയത്ത് റഷസ് കാണുവാന്‍ ചിത്രത്തിന്റെ കേന്ദ്ര അണിയറപ്രവര്‍ത്തകരെല്ലാം വന്നിരുന്നു. ബാലുമഹേന്ദ്രയുടെ മാസ്മരിക വിഷ്വലുകള്‍ കണ്ട് എല്ലാവരും കോരിത്തരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























