ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കും

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ ജയറാം. 'ആടുപുലിയാട്ടം' ചിത്രത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം നല്‍കും. വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുകയെന്ന് നടന്‍ ജയറാം അറിയിച്ചു. ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.എറണാകുളത്ത് സവിത തിയറ്ററില്‍ നടന്ന പരിപാടികള്‍ക്കിടെയാണ് ജയറാം ഇത് പ്രഖ്യാപിച്ചത്. തന്റെ പെരുമ്പാവൂരില്‍ ഇത്തരമൊരു ഹീനമായ കൊലപാതകം നടന്നതില്‍ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു.ഡയറക്ടര്‍ കണ്ണന്‍ താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























