അഭ്യുഹങ്ങള്‍ക്ക് വിരാമം; മമ്മൂട്ടിയുടെ 'വൈറ്റ്' റിലീസ് തീയതി നിശ്ചയിച്ചു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'വൈറ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചു. ബോളിവുഡ് നായിക ഹുമ ഖുറേഷി നായികയാവുന്ന ഈ റൊമാന്റിക് ചിത്രം ജൂലൈ 29 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സംവിധായകന്‍ ഉദയ് അനന്തനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മധ്യവയസ്‌കനായ ബാങ്കര്‍ പ്രകാശ് റോയിയും വളരെ യുവതിയായ റോഷ്‌നി മേനോന്റെയും പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുന്‍പ് മൂന്നു പ്രാവശ്യമാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത്. വിഷുവിന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോള്‍ ജൂലൈയില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. പോസ്റ്റ്പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനാലാണ് റിലീസ് വൈകുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഉദയ് അനന്തന്‍, നന്ദിനി വത്സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സംയോജിത തിരക്കഥയാണ് ചിത്രത്തിലേത്. അമര്‍ജിത് സിംഗ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























