വൈറ്റ് വൈകും കസബ ആദ്യം

മമ്മൂട്ടിയുടെ അടുത്ത ചിത്രം കസബ ജൂലൈ ഏഴിന് റിലീസ് ചെയ്യുന്നു. തിരക്കഥകൃത്ത്,നടന്‍ , സംവിധായകന്‍ എന്നീ നിലയില്‍ പ്രസിദ്ധനായ രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കാരന് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടി നാളുകള്‍ക്കു ശേഷം കാക്കി വേഷത്തിലെത്തുന്ന ചിത്രമാണ് കസബ.
മൂന്ന് തവണ റിലീസ് തീയതി മാറ്റിയ വൈറ്റ് എന്ന ചിത്രം ആദ്യം രിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിയാത്തത് മൂലം മമ്മൂട്ടിയും, ബോളിവുഡ് നായികാ ഹുമ ഖുറേഷിയും അഭിനയിക്കുന്ന വൈറ്റ് ജൂലൈ 29 നാണു റിലീസ് ചെയ്യുക. കസബ റിലീസ് ചെയ്യുന്ന അന്ന് തന്നെയാണ് മോഹന്‍ലാലിന്റെ പുളിമുരുഗന്‍ റിലീസ് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























