അഭിനയിക്കാന്‍ പേടി എന്ന് നിവിന് പോളി

മലയാളത്തിലെ പ്രിയ നടന്‍ നിവിന്‍ പോളി ഇപ്പോള്‍ നല്ല തിരക്കുള്ള നടനാണ്. ഇപ്പോഴുള്ള യുവ താരങ്ങളില്‍ മികച്ച താരമായി തന്നെയാണ് മലയാളികള്‍ക്കിടയില്‍ നിവിന്‍ പൊളിക്കുള്ള സ്ഥാനം.ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രമായിരുന്നു ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ചിത്രത്തില്‍ മികച്ച അഭിനയമാണ് നിവിന്‍ കാഴ്ച വച്ചത്. ചിത്രത്തിലെ വികാരപരമായ നിമിഷങ്ങള്‍ അഭിനയിച്ചത് സംഭവിച്ചു പോയതാണെന്നാണ് നിവിന്‍ പോളി പറയുന്നത്.
വികാരപരമായ സീനുകള്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഇപ്പോഴും മനസില്‍ പേടിയുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിലെ ഇത്തരം സീനുകള്‍ അഭിനയിച്ചത് അല്പം ഭയത്തോടെ ആണ്. ഇത് സംഭവിച്ചു പോയതാണ്. വികാര പരമായ സീനുകള്‍ അല്പം പാളിയാല്‍ ഓവറാകും, വികാരരംഗങ്ങള്‍ പ്രേക്ഷക മനസ്സിലും എത്താന്‍ സാധിയ്ക്കുമ്പോഴാണ് ആ രംഗം വിജയിക്കുന്നത്....
ഗൗതം രാമചന്ദ്രന്റെ പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് നിവിനിപ്പോള്‍. പ്രേമം സിനിമക്ക് ശേഷം ഇതുവരെ പേരിടാത്ത പുതിയ തമിഴ് ചിത്രത്തില്‍ നിവിന്‍ താടി വളര്‍ത്തി വരുന്നു എന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























