പുതിയ ലുക്കില്‍ ജയറാം

തല മൊട്ടയടിച്ച്, താടിവെച്ച്, കൂളിങ് ഗ്ലാസും വെച്ചപ്പോള്‍ ജയറാം അടിമുടി മാറി. തെലുങ്ക് ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്കോവറിലാണ് ജയറാം. അനുഷ്‌ക ഷെട്ടിയും പ്രഭാസും അഭിനയിക്കുന്ന 'ഭഗ്മതി' ചിത്രത്തില്‍ അതിഥി താരമായാണ് ജയറാം എത്തുക. ജി. അശോകാണ് സംവിധാനം.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ തീയേറ്ററുകളിലുള്ള 'ആടുപുലിയാട്ട'ത്തിലും വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























