വ്യത്യസ്ത രൂപവുമായി ഇന്ദ്രന്‍സ്

ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം അഭിനയിച്ചുക്കൊണ്ടിരുന്ന നടനാണ് ഇന്ദ്രന്‍സ്. എന്നാല്‍ ഹാസ്യം മാത്രമല്ല ഏത് വേഷവും തനിയ്ക്ക് വഴങ്ങുമെന്ന് നടന്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തെളിയിച്ചു. മണ്‍റോ തുരത്തിലെ മുത്തശ്ശന്റെ വേഷത്തിലൂടെ. ഈ കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ പരിഗണന പട്ടികയിലും ഇടനേടി.ഇപ്പോഴിതാ ഇന്ദ്രന്‍സ് വീണ്ടും ഏറെ പ്രത്യേകതയുള്ള കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന 'പാതി' എന്ന ചിത്രത്തിലൂടെ. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമായ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍ അവതരിപ്പിക്കുക. മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുക. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























