ഭാവന ആണ്‍കുട്ടികളുടെ അമ്മയാകുന്നു

മലയാളത്തില്‍ നന്നേ സെലക്ടീവായി മാറിയിട്ടുള്ള ഭാവന മുമ്പും അമ്മവേഷത്തില്‍ അഭിനയിച്ചിട്ടണ്ട്. വിന്ററില്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി വേഷമിട്ട ഭാവന ഇതാ ഇതാദ്യമായി രണ്ട് ആണ്‍കുട്ടികളുടെ അമ്മയാകുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുട്ടികളുണ്ട് സൂക്ഷിക്കുകയിലാണ് ഭാവനയുടെ പുതിയ അമ്മവേഷം. അനൂപ് മേനോനാണ് ചിത്രത്തില്‍ ഭര്‍ത്താവായി എത്തുന്നത്. നിരഞ്ജന്‍, നീരജ് എന്നീ കുട്ടികളുടെ മാതാവായ ഷാഹിദ എന്ന ധൈര്യമുള്ള വീട്ടമ്മയുടെ റോളിലാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാല താരങ്ങളായ സനൂപും സിദ്ധാര്‍ത്ഥുമാണ് മക്കളുടെ വേഷത്തില്‍. മേജര്‍ ഗൗതം കേശവ് എന്ന കഥാപാത്രമായിട്ടാണ് അനൂപ് എത്തുന്നത്. രണ്ടു മതത്തില്‍ പെട്ട പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഗൗതവും ഷാഹിദയും. സ്വന്തമായി ഒരു പെര്‍ഫ്യൂം കട നടത്തുന്ന ഷാഹിദ വ്യവസായവും കുടുംബവും ഒരുപോലെ കൊണ്ടുപോകുന്നയാളാണ്.ജോലി സംബന്ധമായി ഭര്‍ത്താവ് മുംബൈയില്‍ ആയതിനാല്‍ കുഞ്ഞുങ്ങളെയും കുടുംബത്തേയും നോക്കേണ്ട ബാധ്യതയും കൊച്ചിയിലുള്ള ഷാഹിദയ്ക്കാണ്. അപ്രതീക്ഷിതമായി കുട്ടികള്‍ കാണിക്കുന്ന ഒരു കുസൃതി കുടുംബത്തെ ഒന്നാകെ ബാധിക്കുന്ന രീതിയിലേക്ക് മാറുന്നതാണ് ചിത്രം പറയുന്ന കഥ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























