പ്രിയാ മണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

തെന്നിന്ത്യന്‍ നടി പ്രിയാ മണിയും കാമുകന്‍ മുസ്തഫ രാജും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ ബംഗളരുവില്‍ നടന്നു. ഈ വര്‍ഷം അവസാനം വിവാഹം നടക്കും.പത്രസമ്മേളനം നടത്തി വിവാഹവാര്‍ത്ത അറിയിക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രിയാ മണിയും മുസ്തഫയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രിയാ മണി ജഡ്ജ് ആയിരുന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മുസ്തഫയും പങ്കെടുത്തിരുന്നു. ഇതോടെയാണ് നടിയുടെ പ്രണയ വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്.ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. ഐ.പി.എല്ലിനിടെയാണ് ഇരുവരും കണ്ടു മുട്ടിയത്. മുസ്തഫയുടെ ഹ്യുമര്‍ സെന്‍സും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാ മണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























