ഋതേഷ് ദേശ്മുഖിനും ജനീലിയയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ്

ബോളിവുഡ് താരദമ്പതികളായ ഋതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ്. ഇന്നലെയായിരുന്നു ജനീലിയ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്.
'അച്ഛനും അമ്മയും തനിക്ക് കുഞ്ഞനുജനെ സമ്മാനമായി നല്‍കി. ഇനി എന്റെ കളിപ്പാട്ടങ്ങള്‍ എല്ലാം അവന്റെ കൂടിയാണ്' എന്ന് മൂത്തമകന്‍ റിയാന്‍ പറയുന്ന രീതിയില്‍ ഋതേഷ് ട്വിറ്ററിലൂടെ അച്ഛനായ സന്തോഷം പങ്കുവെച്ചു.
2012 ഫെബ്രുവരി 3 നായിരുന്നു ഋതേഷ്ജനീലിയ വിവാഹം. 'തുച്ഛേ മേരി കസം' എന്ന ചിത്രത്തിനുശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























