അവരുടെ ചതിക്കുഴി മനസിലാക്കാന്‍ വൈകിപ്പോയെന്ന് ഭാവന...ഒന്നും മറക്കില്ല..

ജീവിത്തില്‍ കണ്ടുമുട്ടന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ഭാവന ചോദിക്കുന്നത്. പ്രമുഖ നടനുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഭാവനയുടെ അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു. അവരുടെ കുടുംബ ജീവിതത്തില്‍ ഇടപെട്ടതായിരുന്നു ഭാവനക്ക് പൊല്ലാപ്പായത്. ഏതായാലും ഭാവന ഇപ്പോള്‍ നല്ല കുട്ടിയാണ്. പക്ഷേ വ്യാജവാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം.
മാധ്യമങ്ങള്‍ പലതും വളച്ചൊടിച്ച് കഥ മെനയുകയാണെന്ന് ഭാവന പറയുന്നു. അവരുടെ ചതിക്കുഴിയില്‍ പലപ്പോഴും വീണു പോയി. കുറച്ചു നാളുകളായി അഭിമുഖത്തിനെത്തുന്നവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയാണ് ഭാവന. കാരണം അന്വേഷിക്കുന്നവരോടാണ് ഭാവന ഇക്കാര്യം പറഞ്ഞത്. അഭിമുഖങ്ങള്‍ ചെയ്യുന്നവര്‍ അവരുടെ കൗതുകത്തിന് കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് തനിക്ക് പാരയായി എന്ന് ഭാവന പറയുന്നു. പണ്ടൊക്കെ അഭിമുഖത്തില്‍ വെറുതെ ഒരോന്നു സംസാരിക്കുമായിരുന്നു. ഇതു പലരും വളച്ചൊടിക്കാന്‍ തുടങ്ങി.
ഇതിലൂടെ ഉള്ള സമാധാനം കൂടി പോയി. ഇപ്പോള്‍ അഭിമുഖം ചെയ്യുന്നവരുടെ ഉദ്ദേശം അറിയാം. അതുകൊണ്ട് തന്നെ സംസാരിക്കാന്‍ പഠിച്ചു. തന്നെ സംബന്ധിച്ച് മോശം അനുഭവങ്ങളാണ് അഭിമുഖങ്ങള്‍ തന്നത്. പറയുന്നതല്ല പ്രസിദ്ധികരിച്ചു വരുന്നത്. ഇത് അനാവശ്യമായ വിവാദങ്ങളുണ്ടാക്കും. തന്നെ സംബന്ധിച്ച് വ്യക്തിപരമായ കാര്യങ്ങള്‍ കുടുംബം മാത്രം അറിഞ്ഞാല്‍ മതി. തന്റെ സ്വകാര്യ ജീവിതത്തിലും സന്തോഷത്തിലും മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷടമല്ലെന്നും ഭാവന പറയുന്നു. കൂടാതെ തന്നെ ചതിച്ചവരെയും വേട്ടയാടിവരെയും മറക്കില്ല എന്നും താരം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























