വീണ്ടും വരുന്നു... പുത്തന്‍ ഗെറ്റപ്പില്‍ ഫഹദ്

പുതിയ പ്രോജക്ട് പുതിയ ലുക്ക്. സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത ഗെറ്റപ്പുകള്‍ ശ്രമിച്ച് നോക്കുന്ന നടനാണ് ഫഹദ് ഫാസില്‍. സംവിധായകന്‍ മനസ്സില്‍ കാണുന്ന കഥാപാത്രത്തെ പതിന്മടങ്ങ് മികച്ചതാക്കാന്‍ ഫഹദ് ശ്രമിക്കാറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് തല മൊട്ടയടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് അന്‍വര്‍ റഷീദിന്റെ പുതിയ പ്രോജക്ടിന്റെ ഭാഗമായായിരുന്നു. ചിത്രത്തിന് വേണ്ടി വിവിധ ഗെറ്റപ്പുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫഹദ് മൊട്ടയടിച്ചതും.
കഴിഞ്ഞ ദിവസം നസ്രിയ ഫേസ്ബുക്കില്‍ ഫഹദിനൊപ്പം െസല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലാണ് ഫഹദിനെ കാണാന്‍ സാധിച്ചത്. പുതിയ തമിഴ് സിനിമയുടെ ഗെറ്റപ്പ് ആണ് ഇതെന്നും സൂചനയുണ്ട്.
മോഹന്‍രാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഫഹദിന്റെ ഏറ്റവും പുതിയ പ്രോജക്ട്. ഫഹദിന്റെ ആദ്യ തമിഴ് അരങ്ങേറ്റം കൂടിയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























