ലെന്‍സ് എല്ലാവരും കാണണം ലെന്‍സ് സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ലാല്‍ ജോസ്

ലെന്‍സ് എന്ന സിനിമ എല്ലാവരും കാണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലെന്‍സ്. ജൂണ്‍ 17ന് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാംണ് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ലാല്‍ ജോസ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
ഈ സിനിമ തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നു ലാല്‍ ജോസ് പറഞ്ഞു. ആദ്യാവസാനം വരെ ആകാംഷ നിലനിര്‍ത്തുന്ന ചിത്രമാണ് ഇത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം പുതുമുഖങ്ങളാണ് ഇവരെ പ്രോത്സാഹിപ്പിക്കണമെന്നും ലാല്‍ ജോസ് പറഞ്ഞു. താര സാന്നിധ്യമില്ലാ എന്ന കാരണത്താല്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലെന്‍സ്. ആദ്യ ദിവസം തന്നെ സിനിമ കാണുക അനുഗ്രഹിക്കുക എന്നും ലാല്‍ ജോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























