സ്ത്രീകളെ അടിമകളായി കാണരുതെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

അഭിനരംഗത്ത് ഏറ്റവും കൂടുതല്‍ അവഗണന സഹിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. നടി തന്റെ സിനിമാ ജീവിതത്തിലെ മോശം കാലത്തെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഭാഗ്യമില്ലാത്ത നടിയെന്ന് മുദ്രകുത്തിയ കാലം.
എന്നാല്‍ ലക്ഷ്മിയുടെ ആ മോശം കാലമെല്ലാം മാറി. ഇപ്പോള്‍ നടി ഹാപ്പിയാണ്. അടുത്തിടെ മലയാളത്തില്‍ അഭിനയിച്ച ജേക്കബിന്റെ സ്വര്‍ഗരാജ്യം വിജയമായതിന്റെ സന്തോഷവും ലക്ഷ്മി പങ്ക് വച്ചിരുന്നു. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ചെറുപ്പകാലത്തെ കുറിച്ച് പറയുകയുണ്ടായി. കുടുംബത്തില്‍ വല്യച്ഛന്‍ പറയുന്നത് മാത്രമായിരുന്നു എല്ലാവരും കേള്‍ക്കുകയുള്ളു. ഭര്‍ത്താവ് രാമകൃഷ്ണന്‍ പോലും വല്യച്ഛന്‍ പറഞ്ഞ് ചലിക്കുന്ന ഒരു മെഷീന്‍. നടി പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























