മമ്മൂട്ടി ആ കഥാപാത്രത്തെ കുറിച്ച് ഉള്ള് തുറന്നു

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ പ്രണയ പരാജയത്തെ തുടര്‍ന്ന് അവിവാഹിതനായി കഴിയുന്ന ജോപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ തനി താന്തോന്നിയാണ് മമ്മൂട്ടി. കബടി കളിയും മദ്യപാനവുമാണ് പ്രധാന ഹോബി. മലയോര ഗ്രാമത്തിലെ ഒരു പ്ലാന്ററാണ് തോപ്പില്‍ ജോപ്പന്‍. കബടി കളിയും മദ്യപാനവുമാണ് പ്രധാന ഹോബി. പ്രണയ പരാജയമാണ് ജോപ്പനെ ഒരു താന്തോന്നി ആക്കി മാറ്റുന്നത്. ഒരു പ്രണയം പൊളിഞ്ഞതോടെ ഇനി വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന ജോപ്പന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവമാണ് കോമഡി ട്രാക്കില്‍ വരുന്ന സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചനുമായി തോപ്പില്‍ ജോപ്പന് സമാനതകളുണ്ട് എന്നാണ് കേള്‍ക്കുന്നത്. ജോപ്പന്‍ കുഞ്ഞച്ചനെ ഓര്‍മിപ്പിയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























