Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദയവായി ഉപദ്രവിക്കരുത്...എസ്‌ഐ രാത്രിയില്‍ സന്ദര്‍ശിച്ച് വിവാദത്തിലായ സീരിയല്‍ നടി ലക്ഷ്മിയാണെന്ന് പ്രചരണം..പരാതിയുമായി നടി

12 JUNE 2016 12:26 AM IST
മലയാളി വാര്‍ത്ത.

ആരോപണങ്ങള്‍ പലവഴി. നാണം കെട്ട് പോലീസും. സീരിയില്‍ നടിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചു ജനക്കൂട്ടം തടഞ്ഞുവച്ചു മര്‍ദിച്ച പുത്തന്‍കുരിശ് എസ്‌ഐ ജെ.എസ്.സജീവ്കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ തന്റെ ചിത്രം ഉപയോഗിച്ച് അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്നതിനെതിരെ നടി ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമാണ് ചിലര്‍ കുപ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു സീരിയല്‍ നടിയെയും എസ് ഐയേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതായി വാര്‍ത്ത വന്നിരുന്നു. ആ നടിയുടെ പേരും സാമ്യമുള്ളതായിരുന്നു. ഇതോടെ, സ്ത്രീധനം ഉള്‍പ്പെടെ പരമ്പരകളിലും പാവാട, ഗോസ്റ്റ് വില്ല തുടങ്ങിയ സിനിമകളിലും അഭിനയിച്ച ലക്ഷ്മിയാണ് അതെന്നു ചിലര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. ഏതു കേസ് വന്നാലും അതില്‍ സീരിയല്‍ നടി ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു പതിവാണെന്നും സാമ്യമുള്ള പേരുള്ള പ്രശസ്ത താരങ്ങള്‍ക്ക് ഇത് അപമാനകരമാണെന്നും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ പറഞ്ഞു.
വ്യാഴ്‌ഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയല്‍ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാര്‍ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങലില്‍ ഇതേവീട്ടില്‍ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാര്‍ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. ഈ വിവാദത്തില്‍ പെട്ട സീരിയല്‍ നടിയെന്ന വ്യാജേനയാണ് ലക്ഷമിയുടെ ഫോട്ടോ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത്. പ്രചരണത്തിന്റെ ഉള്ളടക്കം കണ്ടെത്താനാണ് സൈബര്‍ പൊലീസിന്റെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (8 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (20 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (26 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends