ദിലീപിനൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന മലയാളത്തിലേക്ക് വരുന്നു

തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ കേരളത്തിലെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായ തമന്ന മലയാളത്തിലേക്ക് വരുന്നു. തമിഴ് സിനിമയിലൂടെ രംഗത്ത് വന്ന തമന്ന ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ നടിയാണ്.ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്തിനു തമന്ന സമ്മതം മൂളിയെന്നാണ് അണിയറ പ്രവര്‍ത്തരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
മുരളി ഗോപി ദിലീപ് കൂട്ടുകെട്ടിന്റെ രണ്ടാം ചിത്രമായ കമ്മാരസംഭവം സംവിധാനം ചെയുന്നത് രതീഷ് അമ്പാട്ട് ആണ്. ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ തമന്ന വാക്കാല്‍ സമ്മതം മൂളിയിട്ടുണ്ട്.
ചിത്രത്തില്‍ തമന്നയെ കൂടാതെ തമിഴ്,തെലുങ്ക് നടനായ സിദ്ധാര്‍ഥും അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ വിസമ്മഹം മൂളിയതോടെയാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ ഉള്‍പ്പെടുത്താന്‍ കാരണമായത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണമ് ആരംഭിച്ചിരിക്കുകയാണ്.
പ്രഭുദേവയോടൊപ്പം തമ്മന്ന നായികാകയായെത്തുന്ന ഡെവിള്‍ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ തമന്നയുടെ ഡാന്‍സ് രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha






















